UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെൺകുട്ടിയെ പീഡിപ്പിച്ചത് മുൻ പരിചയം മുതലെടുത്ത്, കുറ്റസമ്മതം നടത്തി ഇമാം; പോലീസിന് തുമ്പായത് സഹായിയുടെ ഫോൺ ഉപയോഗം

കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇമാമിന്റെ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരമാണ് ഇമാം തമിഴ്നാട്ടിൽ ഉണ്ടെന്ന്  അറിഞ്ഞത്. 

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാറില്‍ ആളൊളിഞ്ഞ സ്ഥലെത്തെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി തൊളിക്കോട് മുന്‍ ഇമാമുമായ ഷെഫീഖ് അല്‍ ഖാസിമി. പെണ്‍കുട്ടിയും കുടുംബവുമായുള്ള മുന്‍പരിചയം ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. മധുരയില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഇമാമിനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജറാക്കുി കസ്റ്റഡിയിൽ വാങ്ങും.

വ്യാഴാഴ്ച മധുരയിൽ വച്ചാണ് ഇമാമിനെയും സഹായി ഫസലിനെയും ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. വേഷം മാറി ലോഡ്ജിൽ താമസിച്ച് വരികയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടത്തു. പീഡന വാർത്ത പുറത്തുവന്നതിന് പിറകെ കഴിഞ്ഞ ഒരു മാസത്തോളമായി വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇമാം ഷെഫീഖ് അൽ ഖാസിമി. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇമാമിന്റെ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരമാണ് ഇമാം തമിഴ്നാട്ടിൽ ഉണ്ടെന്ന്  അറിഞ്ഞത്.

പീഡനക്കേസിൽ പോലീസ് കേസെടുത്തതോടെ തിരുവന്തപുരം വിട്ട ഷെഫീഖ്‌ കല്ലറയിലായിരുന്നു ആദ്യം ഒളിവിൽ കഴിഞ്ഞത്. അവിടെ നിന്നും തൃപ്പൂണിത്തുറയിക്കും പിന്നീട് സഹോദരനൊപ്പം പെരുമ്പാവൂരിലേക്ക് മാറുകയായിരുന്നു. പോലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ ഷെഫീഖ്‌ കാർ ഉപേക്ഷിക്കുകയും സഹോദരൻ സുധീറിനൊപ്പം ഇയാളുടെ കാറിൽ കോയമ്പത്തൂരിലേക്ക് കടക്കുകയുമായിരുന്നു. പിന്നീട് മധുര, കൊടൈക്കനാൽ, ഊട്ടി, പളനി, വിശാഖപട്ടണം എന്നിവിടങ്ങളിൽ മാറി മാറി താമസിച്ചു. ഇതിനിടെ തിരിച്ചറിയാതിരിക്കാൻ താടിയും മീശയുമെടുത്തെന്നും റിപ്പോർട്ടുകൾ പറയുന്നു.

എ.ടി.എം. കാർഡ് ഉപയോഗിച്ചാൽ എളുപ്പത്തിൽ കണ്ടെത്തുമെന്ന ഭയത്തിൽ പെരുമ്പാവൂരിൽ പ്ലൈവുഡ് വ്യാപാരിയായ സഹോദരന്‍ നൗഷാദിന്റെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി കോയമ്പത്തൂരിൽ കച്ചവടക്കാരിൽ നിന്നുമാണ് ആവശ്യത്തിനുള്ള പണം ശേഖരിച്ചിരുന്നത്. ഇതിനിടെയാണ് സഹായി ഫാസിലിന്റെ മൊബൈൽ നമ്പർ പോലീസിന് കിട്ടുന്നത്. ഇതോടെ ഇമാമിലേക്ക് പോലീസ് വഴികണ്ടെത്തുന്നത്.

തുടർന്ന് ഫോൺ നമ്പറുകൾ പിന്തടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ഇയാൾ കുടുങ്ങിയത്. മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മുന്നു ദിവസമായി ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം നടത്തിവരികയായിരുന്നു പോലീസ്. ‌ഈ ദിവസങ്ങളിൽ ഇതിനിടെ ഷെഫീഖ് പതിനഞ്ചിലധികം തവണ ഒളിയിടങ്ങള്‍ മാറിയിരുന്നു. പിടിയിലാകുന്നതിന് തൊട്ടുമുമ്പും മൂന്നിടങ്ങളിലേക്ക് ഇയാള്‍ ഒളിത്താവളം മാറിയിരുന്നതായും പോലീസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഡി. അശോകന്‍, ഷാഡോ എ.എസ്.ഐ. ഷിബു എന്നിവരുടെ സംഘമാണ് ഇരുവരെയും ഇന്നലെ പിടികൂടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍