UPDATES

ട്രെന്‍ഡിങ്ങ്

തന്റെ വീട്ടിലടക്കം വെള്ളം കയറി; വെള്ളപ്പൊക്കത്തിന് കാരണം കയ്യേറ്റങ്ങളല്ലെന്നും തോമസ് ചാണ്ടി

തണ്ണീര്‍ മുക്കം ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാവാത്തതാണ് കെടുതി രൂക്ഷമാക്കിയത്. ഇതു സാധ്യമായിരുന്നെങ്കില്‍ വലിയൊരു പങ്കുവെള്ളവും കടലിലേക്ക് പോവുമായിരുന്നു.

കുട്ടനാട് നേരിടുന്ന വെള്ളപ്പൊക്ക ദുരിതം ആരുടെയും സൃഷ്ടിയല്ലെന്നും, മനുഷ്യ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കൂട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. കുട്ടനാട് നേരിടുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ്. തന്റെ വീട്ടുമുറ്റത്തടക്കം വെള്ളം കയറി. എന്നാല്‍ കയ്യേറ്റങ്ങളാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കരുതുന്നില്ല. ഇനി ഭാവിയില്‍ ഇത്തരം ദുരിതങ്ങള്‍ നേരിടുന്നതിനെ കുറിച്ച് പഠിക്കുമെന്നും തോമസ് ചാണ്ടി അഴിമുഖത്തോട് പ്രതികരിച്ചു. കുട്ടനാട് പാക്കേജ് പ്രകാരം ബണ്ടുകള്‍ ഉള്‍ത്തിക്കെട്ടിയിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ ദുരിതത്തിന്റെ 75 ശതമാനത്തോളം ഉണ്ടാകുമായിരുന്നില്ല. പാടങ്ങളില്‍ മടവീണത്
ദുരിതം വര്‍ധിപ്പിച്ചു. മടവീഴ്ച പരിഹരിച്ച് പാടങ്ങള്‍ അടിയന്തിരമായി കൃഷിയോഗ്യമാക്കും. അല്ലാത്ത പക്ഷം സ്ഥിതി രുക്ഷമാക്കും. സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കുട്ടനാട് എംഎല്‍എ അറിയിച്ചു.

സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമല്ലെന്ന ആരോപണം ബാലിശമാണ്. അവശ്യത്തിന് അരിയും പയറും ഉള്‍പ്പെടെ എത്തിച്ചിട്ടുണ്ട്. എന്നാല്‍ റോഡുകള്‍ അടക്കം വെള്ളത്തിലാതിനാല്‍ ഇവയുടെ വിതരണം വെല്ലുവിളിയാവുന്നുണ്ട്. ഇതിനായി തന്റെ ബോട്ടുകള്‍ അടക്കം വിട്ടുനല്‍കിയിട്ടുണ്ട്. ഗതാഗത സൗകര്യങ്ങളാണ് ഇവിത്തെ പ്രധാന പ്രശ്‌നം ബോട്ടുകളും മറ്റും എത്തിപ്പെടാത്ത ഇടങ്ങളില്‍ സഹായം എത്തിക്കാന്‍ നേവിയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. ഇന്നുമുതല്‍ സൈന്യത്തിന്റെ സാഹായം ലഭ്യമാവുമെന്ന് കരുതുന്നതായും തോമസ് ചാണ്ടി പറയുന്നു.

ഗവണ്‍മെന്റ് ഇടപെടല്‍ കാര്യക്ഷമാണ്. മുഖ്യമന്ത്രി സ്ഥിതികള്‍ വിലയിരുത്തുന്നുണ്ട്. കേന്ദ്രസംഘം പര്യടനം നടത്തുകയാണ്. ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷത്തിന്റെ ജോലിയാണ്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ജനങ്ങള്‍ സ്വന്തം നിലയക്ക് ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുന്നു എന്നത് അഭിനന്ദനാര്‍ഹമാണ്. ഇത്തരം ക്യാംപുകള്‍ക്കുള്ള സഹായങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് എത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

തണ്ണീര്‍ മുക്കം ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാവാത്തതാണ് വെള്ളപ്പൊക്കകെടുതി രൂക്ഷമാക്കിയത്. ബണ്ടിന്റെ മുന്നില്‍ രണ്ട് ഭാഗമാണ് ഇതുവരെ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. ഇതു സാധ്യമായിരുന്നെങ്കില്‍ വലിയൊരു പങ്കുവെള്ളവും കടലിലേക്ക് പോവുമായിരുന്നു. പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ തുടങ്ങിയവയിലുടെ ഒഴുകിയെത്തിയ വെള്ളമാണ് ദുരിതം വിതച്ചത്. ബണ്ട് പൂര്‍ണമായും സജ്ജമായിരുന്നെങ്കില്‍ വെള്ളം കടലിലേക്ക് ഒഴുകുമായിരുന്നു. അല്ലാതെ കയ്യേറ്റങ്ങള്‍ വെള്ളപ്പൊക്കം രൂക്ഷമാക്കിയെന്നത് തെറ്റാണെന്നും തോമസ് ചാണ്ടി എംഎല്‍എ പറയുന്നു.
തന്റെ വീട്ടിലടക്കം വെള്ളം കയറിയിരുന്നു. ഇതു മുലം കുടുംബത്തെ എറണാകുളത്തക്ക് മാറ്റിയിരിക്കുകയാണ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ ലേക്ക് പാലസ് റിസോര്‍ട്ട് അടച്ചതായും അദ്ദേഹം പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍