UPDATES

വിപണി/സാമ്പത്തികം

ഇടുക്കിക്ക് വൻ പാക്കേജ് പ്രഖ്യാപിച്ച് തോമസ് ഐസക്; മൂന്ന് വര്‍ഷത്തിൽ 5,000 കോടിയുടെ പദ്ധതികൾ

ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ചുമത്താന്‍ തീരുമാനിച്ച പ്രളയസെസ് പ്രാബല്യത്തിലാകുന്നതു നീട്ടിവയ്ക്കും.

സംസ്ഥാന- കേന്ദ്രാവിഷ്കൃത പദ്ധതികൾ, തദ്ദേശ ഭരണ പദ്ധതികൾ, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നിവയിൽ നിന്നുള്ള ഫണ്ടുകൾ ഉൾപ്പെടുത്തി ഇടുക്കി ജില്ലയ്ക്ക് 5,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി ടി.എം.തോമസ് ഐസക്. മന്നു വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതികൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. മൊത്തം 1,500 കോടി രൂപയായിരിക്കും ഇടുക്കി പാക്കേജിന്റെ അടങ്കൽ. ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം സഭയെ അറിച്ചത്.

ബജറ്റിൽ പ്രഖ്യാപിച്ച പ്രളയ സെസ് പൂർണമായും പ്രാബല്യത്തിലാകുന്നതു നീട്ടിവയ്ക്കും. എന്നാൽ നിബന്ധനകൾക്കു വിധേയമായി, വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. തേയില, കുരുമുളക്, ഏലം, ചക്ക തുടങ്ങിയ തനത് പഴവർഗങ്ങൾ പച്ചക്കറികൾ എന്നിവയുടെ ഉത്പാദനവും ഉത്പാദനക്ഷമതയും ഉയർത്തുന്നതിനും മൂല്യവർദ്ധനയും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു വികസനതന്ത്രമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിളകളും ചക്ക തുടങ്ങിയ പഴവർഗങ്ങളുടെയും പച്ചക്കറിയുടെയും ഉത്പാദനവും ഉത്പാദനക്ഷമതയും ഉയർത്തുന്നതിനും മൂല്യവർദ്ധനയും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു വികസനതന്ത്രമാണ് ഉദ്ദേശിക്കുന്നത്. ഉത്പന്നങ്ങള്‍ക്കും േസവനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ചുമത്താന്‍ തീരുമാനിച്ച പ്രളയസെസ് പ്രാബല്യത്തിലാകുന്നതു നീട്ടിവയ്ക്കും. പ്രളയസെസ് നിബന്ധനകൾക്കു വിധേയമായി, വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നു ധനമന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ 1 മുതലാണു പുതുക്കിയ വില പ്രാബല്യത്തില്‍ വരേണ്ടത്. എന്നാൽ ഈ തീയ്യതി തീയതി സര്‍ക്കാർ പിന്നീട് തീരുമാനിക്കുമെന്ന് അറിയിച്ചത്. സെസ് വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആരോപണങ്ങൾ ഉയർന്നതും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് തീരുമാനം നീട്ടുന്നതെന്നാണ് വിലയിരുത്തൽ.

അതേസമയം, വിമാനത്താവളങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ ഇടപെടുന്നതിന്റെയും ഭാഗമായി ആഭ്യന്തര സർവീസുകൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ നികുതിനിരക്ക് 28.75 ശതമാനത്തിൽനിന്ന് 5 ശതമാനമായി കുറയ്ക്കും. എന്നാൽ ഇതിലൂടെ 100 കോടി രൂപയുടെ നികുതി നഷ്ടം പ്രതീക്ഷിക്കുന്നതായു അദ്ദേഹം പറയുന്നു. വനിതാ സിനിമാ സംവിധായകരുടെ ബജറ്റ് സിനിമകൾക്കുള്ള പ്രത്യേക ധനസഹായത്തിനുള്ള വകയില്‍ 3 കോടി രൂപയും വകയിരുത്തി.

ഇതിന് പുറമെ എസ്‌സി പ്രമോട്ടർമാരുടെ വേതനം 10,000 രൂപയായും എസ്ടി പ്രമോട്ടർമാരുടേത് 12,500, ഏകാധ്യാപക വിദ്യാലയം വളണ്ടിയർമാരുടെ ശമ്പളം 18,500 യാക്കിയും ഉയർത്തി. പ്രീപ്രൈമറി ടീച്ചർമാരുടേത് 11,000 രൂപയായും ആയമാരുടേത് 6500 രൂപയായും, പാചകത്തൊഴിലാളികളുടെ കുറഞ്ഞ പ്രതിദിനവേതനം 500 രൂപയായി വർധിപ്പിച്ചു.

പട്ടികവർഗവകുപ്പിന്റെ കീഴിലുള്ള കൈത്താങ്ങ് പദ്ധതിയിലെ വളണ്ടിയർമാരുടെ അലവൻസ് 1500 രൂപയാക്കാനും ക്രഷ് വർക്കർമാരുടെ പ്രതിമാസ അലവൻസ് 4000 രൂപയായും ഹെൽപ്പർമാരുടേത് 2000 രൂപയായും ഉയർത്താനും തീരുമാനമായി. ആശാവർക്കർമാരുടെ വേതനം 4500 രൂപയായും പരമാവധി ഇൻസെന്റീവിന്റെ പരിധി 2000ത്തിൽ നിന്ന് 3000 രൂപയുമാക്കി. അങ്കൻവാടി വർക്കർമാരുടെ വേതനം കേന്ദ്രസർക്കാർ വരുത്തിയ വർധനയടക്കം 10,000 രൂപയിൽ നിന്നും 12,000 രൂപയിലേക്കും ∙ഹെൽപർമാരുടേത് 7000 രൂപയിൽ നിന്ന് 8000 രൂപയായി വർധിപ്പിച്ചു. പട്ടികജാതി പട്ടികവർഗ വിദ്യാർഥികളുടെ ലംപ്സം ഗ്രാൻഡ് 25 ശതമാനം ഉയർത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍