UPDATES

ട്രെന്‍ഡിങ്ങ്

സച്ചിന്റെ വിനയം അവിശ്വസനീയം, നെഹ്രു ട്രോഫിക്ക് വരാന്‍ കോടികളൊന്നും കൊടുത്തില്ല, ഫ്‌ളൈറ്റ് ടിക്കറ്റ് മാത്രം കൊടുത്തു: തോമസ് ഐസക്

നെഹ്രു ട്രോഫി വള്ളംകളിക്ക് വരുന്നതിന് ഫ്ലൈറ്റ് ടിക്കറ്റ് അല്ലാതെ മറ്റൊന്നും നമ്മള്‍ നല്‍കിയിട്ടില്ല.

നെഹ്രു ട്രോഫി വള്ളം കളിയുടെ മുഖ്യാതിഥിയായി ആലപ്പുഴ പുന്നമടയിലെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പ്രശംസിച്ച് ധന മന്ത്രി തോമസ് ഐസക്. സാധാരണ നിലയില്‍ സച്ചിന്റെ പ്രൊമോഷണല്‍ അപ്പിയന്‍സിന് സ്വകാര്യ കമ്പനി നിശ്ചയിക്കുന്ന പ്രകാരം ഒന്നോ രണ്ടോ കോടി രൂപ വരെ നല്‍കേണ്ടി വരുമെന്നും എന്നാല്‍ സച്ചിന് ഫ്‌ളൈറ്റ് ടിക്കറ്റ് മാത്രമാണ് നല്‍കിയത് എന്ന് തോമസ് ഐസക് പറയുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നെഹ്രു ട്രോഫി വള്ളം കളിയുടെ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആയിരുന്നു. കളിയരങ്ങിലേക്ക് പ്രവേശനം തന്നെ നാടകീയം ആയിരുന്നു. കഥകളി വേഷങ്ങളുടെ അകമ്പടിയോടെ വലിയൊരു ജങ്കാര്‍ ഫ്ലോട്ടില്‍ ആരവങ്ങളോടെ ആണ് സച്ചിന്‍ വന്നത്. ചാംപ്യന്‍സ് ബോട്ട് ലീഗ് കപ്പ് അനാവരണം ചെയ്തു. നെഹ്രു പവിലിയനില്‍ തുഴച്ചില്‍കാരുടെ മാസ്സ് ഡ്രില്‍ അഭിവാദനങ്ങള്‍ സ്വീകരിച്ചു. എഴുതി തയ്യാറാക്കിയ പ്രസംഗം അല്ലായിരുന്നു. സാമാന്യം ദീര്‍ഘമായി തന്നെ സംസാരിച്ചു. കേരളം ആണ് ഒന്നാമത് എന്നു അദ്ദേഹം പറഞ്ഞപ്പോള്‍ വലിയ ഹര്‍ഷാരവം ആയിരുന്നു. ചുണ്ടന്‍ വള്ളംകളിയുടെ പ്രത്യേകതകളെ കുറിച്ചുള്ള വിവരണത്തില്‍ ശരിയായ ഗൃഹപാഠത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു . സ്ത്രീകള്‍ കൂടുതല്‍ എല്ലാ വിധ സ്പോര്‍ട്ട്സ് മേഖലകളിലേക്കും കടന്നു വരേണ്ടതിന്റെ പ്രാധാന്യത്തെ അദ്ദേഹം പരാമര്‍ശിച്ചു. ലീഗ് അടിസ്ഥാനത്തില്‍ വള്ളം കളി നടത്തുന്നതിനെ പിന്തുണയ്ക്കുകയും ചെയ്തു.

ഹീറ്റ്സ് എല്ലാം കഴിഞ്ഞപ്പോള്‍ ട്രാക്കിന് ഓരത്ത് കൂടി ഒരു വട്ടം കാണികളെ അഭിവാദ്യം ചെയ്തു. സച്ചിനെ കണ്ട പലരും പാലത്തില്‍ നിന്നു വെള്ളത്തിലേക്ക് ‍ ചാടി. സ്ത്രീകള്ചാടി. സ്ത്രീകള് അടക്കം പലരും ത്തിലിറങ്ങി ആര്‍പ്പ് വിളിച്ചു. സച്ചിന്‍റെ ഈ പര്യടനം ഇങ്ങനെ ഇരു കരകളിലും ആരവമായി മാറി. സച്ചിന്‍റെ വിനയം അവിശ്വസനീയം ആയിരുന്നു. സാധാരണ ഇത്തരത്തില്‍ ഒരു പ്രൊമോഷണല്‍ അപ്പീയറന്‍സിന് ഒരു പക്ഷേ ഒന്നോ രണ്ടോ കോടി രൂപ ചാര്‍ജ് ചെയ്യും. സച്ചിന്‍റെ ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. പക്ഷേ നെഹ്രു ട്രോഫി വള്ളംകളിക്ക് വരുന്നതിന് ഫ്ലൈറ്റ് ടിക്കറ്റ് അല്ലാതെ മറ്റൊന്നും നമ്മള്‍ നല്‍കിയിട്ടില്ല. ചാമ്പ്യന്‍സ് ലീഗിന് ഒരു പക്ഷേ ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രചാരണം സച്ചിന്‍ ഇതേ കുറിച്ച് ഇട്ട ട്വീറ്റ് ആയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍