UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൂത്തുക്കുടിയില്‍ സംഘര്‍ഷത്തിന് അയവില്ല; മരണം 13 ആയി, രണ്ട് പോലിസുകാര്‍ക്ക് വെട്ടേറ്റു

സംഘര്‍ഷം പടരുന്നതിന്റെ ഭാഗമായി കന്യാകുമാരി, തൂത്തുക്കുടി, തിരുനല്‍വേലി ജില്ലകളില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

തൂത്തുക്കുടി വേദാന്ത സ്‌റ്റെര്‍ലെറ്റ് പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുന്നു. ഇതിനിടെ രണ്ട് ദിവസങ്ങളിലായുണ്ടായ പോലിസ് വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. പോലിസ് നടപടിയില്‍ പരിക്കേറ്റ ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഇന്നു പുലര്‍ച്ചെ രണ്ട് പോലിസുകാര്‍ക്ക് വെട്ടേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷം പടരുന്നതിന് തടയുന്നതിന്റെ ഭാഗമായി കന്യാകുമാരി, തൂത്തുക്കുടി, തിരുനല്‍വേലി ജില്ലകളില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. തൂത്തുക്കുടി സംഭവത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്ലാന്റ് അടച്ചു പൂട്ടാന്‍ തമിഴ്‌നാട് മലിനീകരണ ബോര്‍ഡ് ഉത്തവിട്ടു. 2018 മുതല്‍ 2023 വരെ പ്ലാന്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഇന്നലെ വൈകി പുറപ്പെടുവിച്ച ഉത്തരവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടു. പ്ലാന്റിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഉത്തരവിട്ടതിന് പിറകെ സ്റ്റെര്‍ലെറ്റ് കോപ്പര്‍ യൂനിറ്റിലേക്കുള്ള വൈദ്യുത ബന്ധം സംസ്ഥാന സര്‍ക്കാര്‍ വിഛേദിച്ചു.

ഇതിനിടെ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കണമെന്നും വിഛേദിച്ച ഇന്റര്‍നെറ്റ സൗകര്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഒരു സംഘം അഭിഭാഷകര്‍ ഹര്‍ജി നല്‍കി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍