UPDATES

തൂത്തുക്കുടി: സ്റ്റാലിന്‍ അറസ്റ്റില്‍, കമല്‍ഹാസനെതിരേ കേസ്, തമിഴ്‌നാട്ടില്‍ നാളെ ബന്ദ്

തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനി സ്വാമി രാജിവയ്ക്കണമെന്ന് സ്റ്റാലിന്‍

തൂത്തുക്കുടി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ച ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റും സംസ്ഥാന പ്രതിപക്ഷ നേതാവുമായ എം കെ സ്റ്റാലിനെ ചെന്നൈയില്‍ അറസ്റ്റുചെയ്ത് നീക്കി. പോലിസ് നടപടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലിസ് സ്റ്റാലിനെ ബലം പ്രയോഗിച്ച് നീക്കിയത്. 20 ഓളം എംഎല്‍എക്കൊപ്പമായിരുന്നു സ്റ്റാലിന്റെ പ്രതിഷേധം. കഴിവുകെട്ട മുഖ്യമന്ത്രിയാണ് പളനിസ്വാമിയെന്നും സ്റ്റാലിന്‍ ആരോപിച്ചു.

അതേസമയം തുത്തുക്കുടിയിലെ നിരോധനാജ്ഞ ലംഘിച്ച് മേഖലയില്‍ സന്ദര്‍ശനം നടത്തിയ എം കെ സ്റ്റാലിന്‍, മക്കള്‍ നിതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇവര്‍ക്കുപുറമേ എംഡിഎംകെ നേതാവ് വൈക്കോ, ജികെ വാസന്‍, ടി രാജേന്ദ്രര്‍ എന്നിവര്‍ക്കെതിരേയും തമിഴ്‌നാട് പോലിസ് കേസെടുത്തിട്ടുണ്ട്. ജനങ്ങളുടെ സമാധാനത്തിന് ഭംഗം വരുത്തിയെന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തൂത്തുക്കുടി സംഭവത്തിലെ പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്നു നടന്ന തമിഴ്‌നാട് നിയമസഭയുടെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗം ഡിഎംകെ, കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. ഇതിനുശേഷമാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയുടെ ഓഫീഫിസിനു മുന്നില്‍ പ്രതിഷേധിച്ചത്.

അതേസമയം തൂത്തുക്കുടി വെടിവയ്പ്പില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡിഎംകെ സഖ്യകക്ഷികള്‍ ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദിനോട് അനുബന്ധിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ സര്‍വകക്ഷി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍