UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതി റദ്ദാക്കിയത് മുന്ന് സുപ്രധാന വകുപ്പുകള്‍; സ്വകാര്യതയും സുതാര്യതയും ലഭ്യമാവും

ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2), 47, 57 എന്നിവയാണ് പുതിയ ഉത്തരവോടെ ഇല്ലാതാവുക.

ആധാര്‍ നിയന്ത്രങ്ങളോടെ ഭരണഘടനാ വിധേയമാണെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ കോടതി റദ്ദാക്കിയത് സുപ്രധാന മുന്ന് വകുപ്പുകള്‍. ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2), 47, 57 എന്നിവയാണ് പുതിയ ഉത്തരവോടെ ഇല്ലാതാവുക. ദേശീയ സുരക്ഷയുടെ ഭാഗമായി ആധാറില്‍ നല്‍കിയിട്ടുള്ള വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നത് അനുവദിക്കുന്ന സെക്ഷന്‍ 33(2) റദ്ദാക്കുന്നതോടെ ഇത്തരം വിരങ്ങള്‍ക്കായി ഇനി മുതല്‍ ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥരെ സമീപിക്കേണ്ടിവരും. ഇത്തരം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഇതിനുള്ള അധികാരം അനുവദിക്കുന്നതാണ് പുതിയ നിര്‍ദേശം.

അതേസമയം, അധാര്‍ നിയമത്തില്‍ യുഐഡിഎഐക്കുള്ള അമിതാധികാരങ്ങളെ ഇല്ലാതാക്കുകയാണ് സെക്ഷന്‍ 47 റദ്ദാക്കുന്നതിലൂടെ സുപ്രിം കോടതി ചെയ്തത്. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ അധാറുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ യുഐഡിഎഐക്ക് മാത്രമായിരുന്ന അധികാരമാണ് ഇപ്പോള്‍ ഇല്ലാതായിട്ടുള്ളത്. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം അധാര്‍ സംബന്ധിച്ച പരാതികളുമായി ഉപഭോക്താക്കള്‍ക്ക് കോടതി ഉള്‍പ്പെടെയുള്ളവയെ സമീപിക്കാനാവും.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ഉപോഗിക്കാവുന്നത് ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന സെക്ഷന്‍ 57 ഉം റദ്ദാക്കുന്നതോടെ മൊബൈല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അധാര്‍ വിവരങ്ങള്‍ നല്‍കുന്നത് നിര്‍ബന്ധമില്ലാതാവും. മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിച്ചത് ഇല്ലാതാക്കണമെന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ജ. ഡി വൈ ചന്ദ്രചൂഢിന്റെ വിധിയും 57ാം വകുപ്പ് റദ്ദാക്കിയതിന് കരുത്തേകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍