UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരാഖണ്ഡില്‍ ഭക്ഷണവും മരുന്നുമെത്തിക്കാന്‍ വന്ന ഹെലികോപ്റ്റര്‍ വൈദ്യുതി കമ്പിയിലിടിച്ച് മൂന്ന് പേര്‍ മരിച്ചു

ഭക്ഷണപ്പൊതികളും മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്ത് മടങ്ങുമ്പോളാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്.

ഉത്തരാഖണ്ഡില്‍ പ്രളയ ദുരിതബാധിതര്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കാന്‍ വന്ന ഹെലികോപ്റ്റര്‍ വൈദ്യുതി കമ്പനിയില്‍ തട്ടി മൂന്ന് പേര്‍ മരിച്ചു. ഉത്തരകാശി ജില്ലയിലാണ് സംഭവം. ഹെലികോപ്റ്റര്‍ വൈദ്യുതി ലൈനില്‍ തട്ടി കത്തുകയായിരുന്നു. മുഖ്യ പൈലറ്റ് ക്യാപ്റ്റന്‍ ലാ, സഹ പൈലറ്റ് ശൈലേഷ്, രാജ് പാല്‍ എന്ന നാട്ടുകാരന്‍ എന്നിവരാണ് മരിച്ചത് എന്ന് സംസ്ഥാന ദുരന്ത പ്രതികരണ സേന അറിയിച്ചു. ഹെലികോപ്റ്റര്‍ തകര്‍ന്ന ഇടത്തേയ്ക്ക് 10 അംഗ സംഘത്തെ അയച്ചിട്ടുണ്ട്.

ഭക്ഷണപ്പൊതികളും മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്ത് മടങ്ങുമ്പോളാണ് മോരി മേഖലയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. ഹെറിറ്റേജ് ഏവിയേഷന്‍ എന്ന കമ്പനിയുടേതാണ് ഹെലികോപ്റ്റര്‍. മോരി ബ്ലോക്കില്‍ മഴക്കെടുതിയും പ്രളയവും മൂലമുള്ള മരണം 12 ആയി. അഞ്ച് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കനത്ത മഴ തുടരുകയാണ് സംസ്ഥാനത്തെ പല മേഖലകളും ഒറ്റപ്പെട്ടു. ഉത്തരകാശിയില്‍ ടോണ്‍സ് നദി കര കവിഞ്ഞൊഴുകുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍