UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃശ്ശൂർ പൂരത്തിന് തുടക്കം; കനത്ത സുരക്ഷയൊരുക്കി പോലീസ്

3500 ലധികം പൊലീസുകാരെയാണ് സൂരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്.

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് കേരളത്തിന്റെ സാംസ്കാരിക നഗത്തിൽ തുടക്കം. കനത്ത സുരക്ഷയിലും പൂരപ്രേമികളെ ആവേശത്തിന് ഒട്ടും കുറവില്ലാതെയാണ് ഇത്തവണയും പൂരം നടക്കുന്നത്. കേരളത്തിലെ ആസൂത്രിക പുരച്ചടങ്ങുകളുള്ള തൃശ്ശൂർ പൂരദിവസത്തിന്റെ തുടക്കമായി ഘടക പൂരങ്ങളായ കണിമംഗലം ശാസ്താവിന്റെ ആദ്യ പൂരം വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്റേത് . വിവിധ ഘടക പൂരങ്ങൾ അൽപ്പ സമയത്തിനകം വടക്കുംനാഥനെ ലക്ഷ്യമാക്കി പുറപ്പെടും.

രാവിലെ 11 മണിക്ക് നടക്കുന്ന മഠത്തിൽ വരവോടെ പൂരം ആവേശത്തിലേക്ക് ഉയരും. അതിന് ഉച്ചയോടെ ഇരുനൂറോളം കലാകാരൻമാർ അണിനിരക്കുന്ന ഇലഞ്ഞിത്തറമേളം നടക്കും. തുടർന്ന് വൈകിട്ട് 5.30നു തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം. തുടർന്നു പുലർച്ചെ മൂന്നിനു തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ പൂരവെടിക്കെട്ട്. നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയുന്നതോടെ ഇത്തവണത്തെ പൂരച്ചടങ്ങുകൾക്ക് വിരാമമാവും.

അതേസമയം, കനത്ത സുരക്ഷയാണ് ഇത്തവണ പുരനഗരിയിൽ ഒരിക്കിയിരിക്കുന്നത്. 3500 ലധികം പൊലീസുകാരെയാണ് സൂരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. 100ലധികം സിസിടിവി ക്യാമറകളും പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിട്ടുണ്ട്. സാധാരണ 60 ഓളം സിസിടിവികളാണ് സ്ഥാപിക്കാറുള്ളത്. സുരക്ഷയുടെ ഭാഗമായി പൂരത്തിനെത്തുന്നവർ ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Read More- കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍ തിങ്ങിഞെരുങ്ങി 9 മാസം; പ്രളയത്തില്‍ നിന്നും കരകയറാനാവാതെ കാട് കയറുകയാണ് ആനക്കയത്തെ കാടര്‍ ജനത
;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍