UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാട്ടിലേക്കു മടങ്ങുന്നത് വൈകിയാലും അന്തിമ നീതി തനിക്കായിരിക്കുമെന്ന് തുഷാർ, ഇനി ഇടപെടലില്ലെന്ന് യൂസഫലി; ചെക്ക് കേസിൽ വഴിമുട്ടി ഒത്തുതീർപ്പ്

തനിക്ക് അനുകൂലമായ കൂടുതൽ രേഖകൾ വരും ദിവസങ്ങളിൽ ഹാജരാക്കാനുള്ള നീക്കത്തിലാണ് തുഷാർ വെള്ളാപ്പള്ളി.

നാട്ടിലേക്കു മടങ്ങുന്നത് വൈകിയാലും യു.എ.ഇ.യിലെ ചെക്ക് കേസിൽ അന്തിമ വിജയം തനിക്കായിരിക്കുമെന്ന് വിശ്വാസമുണ്ടെന്ന നിലപാട് കർശനമാക്കി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കുന്നതിന് പരാതിക്കാരനായ നാസിൽ അബ്ദുള്ളയ്ക്ക് പരമാവധി മൂന്നു കോടി രൂപ വരെ കൊടുക്കാം എന്ന നിലപാടിൽ നിന്നും തുഷാർ പിന്നോട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍.

താൻ മുന്നോട്ട് വയ്ക്കുന്ന ഒത്തുതീർപ്പു വ്യവസ്ഥ സ്വീകാര്യമാണെന്നു നാസിൽ അറിയിച്ചാൽ മാത്രമേ ഇനി കോടതിക്കു പുറത്തു ചർച്ചയുള്ളൂവെന്നാണ് തുഷാറിന്റെ ഇപ്പോഴത്തെ നിലപാട്. ആറേമുക്കാൽ ലക്ഷം (1.31 കോടി രൂപ) ദിർഹത്തിനാണ് കരാർ നൽകിയതെന്നും ഒത്തുതീർപ്പിനായി ചോദിക്കുന്ന പണം 30 ലക്ഷം ദിർഹമാണെന്നും (5.8 കോടി രൂപ) തുഷാർ പറയുന്നു.

തനിക്ക് അനുകൂലമായ കൂടുതൽ രേഖകൾ വരും ദിവസങ്ങളിൽ ഹാജരാക്കാനുള്ള നീക്കത്തിലാണ് തുഷാർ വെള്ളാപ്പള്ളി. നാസിലിന്റെ കൈയിലുള്ള തന്റെ ചെക്കിൽ സ്പോൺസറുടെ ഒപ്പ് ഇല്ല, ഗുണഭോക്താവ് സ്വയം തീയതി എഴുതി ചേർക്കുന്നത് നിയമ വിരുദ്ധമാണ് എന്നീ ഘടകങ്ങൾ ചൂണ്ടിക്കാട്ടിയാണ് തുഷാർ വെള്ളാപ്പള്ളിയുടെ പ്രതിരോധ ശ്രമം.

അതിനിടെ, തുഷാര് വെള്ളാപ്പള്ളി വിഷയത്തിൽ ഇനി ഇടപെടില്ലെന്ന് വ്യക്തമാക്കിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തനിക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരേ രംഗത്തെത്തി. നാസിൽ നേരത്തേ ചെക്കുകേസിൽ ഉൾപ്പെട്ടപ്പോൾ യൂസഫലിയെ ബന്ധപ്പെട്ടെന്നും അന്നു അനുകൂലമായി പ്രതികരിച്ചില്ലെന്നുമായിരുന്നു സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. എന്നാൽ നാസിൽ അബ്ദുള്ളയോ മാതാപിതാക്കളോ താനുമായോ ഓഫീസുമായോ തന്റെ പരിചയക്കാരുമായോ ഒരുനിലയ്ക്കും ബന്ധപ്പെട്ടിരുന്നില്ലെന്ന് യൂസഫലി വ്യക്തമാക്കുന്നു.

നാസിലിന്റെ വിഷയം വന്നപ്പോൾ ചെക്കുകേസിൽ ഇടപെടാറില്ലെന്ന് താൻ എപ്പോൾ, എവിടെ വെച്ചു പറഞ്ഞുവെന്നത് തെളിയിക്കേണ്ടത് നാസിൽ അബ്ദുള്ളയാണെന്നും യൂസഫലി പറയുന്നു. തുഷാർ വിഷയത്തിൽ ഇത് രണ്ടാംതവണയാണ് യൂസഫലിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം പുറത്തുവരുന്നത്.

ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കയറ്റി അയക്കരുത്, സ്വകാര്യമേഖലയുടെ വരവ് സംഘര്‍ഷമുണ്ടാക്കും: രാകേഷ് ശര്‍മ / അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍