UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പിണറായി-ബിജെപി കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി’; തുഷാർ വിഷയത്തിൽ സർക്കാറിനെ വിമർശിച്ച് വി എം സുധീരന്‍

ഇവരെല്ലാം ‘ഒറ്റകൈ’യാണ്.

ചെക്ക് കേസിൽ ദുബായിൽ കുടുങ്ങിയ തുഷാർ വെള്ളാപ്പള്ളിയെ മോചിപ്പിക്കാൻ മുഖ്യമന്ത്രി കേന്ദ്ര സർക്കാറിന് കത്തെഴുതിയ സംഭവത്തിൽ വിമർശനവുമായി മുൻ കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ. പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവർത്തിച്ച് വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്നാണ് സുധീരന്റെ പരാമർശം. ഇവരെല്ലാം ‘ഒറ്റകൈ’യാണ്.- സുധീരൻ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം:

തുഷാർ സംഭവ’ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവർത്തിച്ച് വ്യക്തമാക്ക പെട്ടിരിക്കുകയാണ്.

മുഖ്യമന്ത്രി പദവും എസ്എൻഡിപി യോഗ നേതൃപദവികളും സ്വാർത്ഥ താൽപര്യങ്ങൾക്ക് എങ്ങനെ ഫലപ്രദമായി ദുരുപയോഗം ചെയ്യാമെന്നും ആ കൂട്ടുകെട്ടിന്റെ ഇടപെടലുകൾ നമുക്ക് കാണിച്ചു തന്നു. ഇവരെല്ലാം ‘ഒറ്റകൈ’യാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍