UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൂഷാരയുടെ മരണം വായ്പയെടുത്ത് സ്ത്രീധനത്തുക നൽകാനിരിക്കെ; രണ്ട് ലക്ഷത്തിന് പകരം മുന്ന് ലക്ഷം നൽകുമായിരുന്നെന്ന് മാതാവ്

വിവാഹം ചെയ്ത് അഞ്ച് വർഷത്തിനിടെ രണ്ടു കുട്ടികളുടെ പ്രസവത്തിനു വിളിക്കാൻ ചെന്നപ്പോഴും തുഷാരയെ വീട്ടിലേക്ക് അയയ്ക്കാൻ ഭർതൃവീട്ടുകാർ തയാറായില്ല.

പറഞ്ഞുറപ്പിച്ച സ്ത്രീധനത്തുകയായ രണ്ട് ലക്ഷത്തിന് പകരം മുന്ന് ലക്ഷം അടുത്താഴ്ച ബന്ധുക്കൾ ഭർത്താവിന്റെ വീട്ടിൽ എത്തിക്കാനിരിക്കെയാണു തുഷാരയുടെ മരണമെന്ന് മാതാവിന്റെ വെളിപ്പെടുത്തൽ. സ്തീധനത്തുക നൽകാൻ വൈകിയതിന് പകമായാണ് മുന്ന് ലക്ഷം നൽകാനിരുന്നത്. ബാങ്ക് വായ്പ കുടുംബം തരപ്പെടുത്തിയാണ ഇതിനായി പണം കണ്ടെത്തിയത്. തുക ഈ മാസം ആദ്യം ലഭിക്കുമായിരുന്നെന്നും അവർ പറയുന്നു.

അതേസമയം, വിവാഹം ചെയ്ത് അഞ്ച് വർഷത്തിനിടെ രണ്ടു കുട്ടികളുടെ പ്രസവത്തിനു വിളിക്കാൻ ചെന്നപ്പോഴും തുഷാരയെ വീട്ടിലേക്ക് അയയ്ക്കാൻ ഭർതൃവീട്ടുകാർ തയാറായില്ല. മുന്നു തവണമാത്രമാണ് വീട്ടിലെത്തിയിരുന്നത്. വിവാഹം കഴിഞ്ഞ് മുന്നാം ദിവസം നഗരസഭയിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ എത്തിയപ്പോൾ തന്നെ താലിമാല മാറിയിരുന്നു. വീട്ടുകാർ നൽകിയ 20 പവൻ സ്വർണം ദിവസങ്ങൾക്കകം മാറ്റി ഭർതൃവീട്ടുകാർ അതേ രീതിയിലുള്ള മുക്കുപണ്ടം തുഷാരയ്ക്കു നൽകുയായിരുന്നു. എന്നാൽ വിവാഹം കൊണ്ടുണ്ടായ വിവാഹത്തിന്റെ കടങ്ങൾ മൂലമാണെന്ന ധാരണയിൽ തുഷാരയുടെ കൂടുംബം കൂടുതൽ അന്വേച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ബിനുലാൽ തങ്ങളെ വിളിച്ച് സ്ത്രീധനത്തുക ആവശ്യപ്പെടുമായിരുന്നെന്നു തുഷാരയുടെ മാതാപിതാക്കൾ പറയുന്നു.

എന്നാൽ, മകൾ കൊടിയ പീഠനം നേരിടുന്ന വിവരം തിരിച്ചറിഞ്ഞിരുന്നെങ്കിൽ അവളെ രക്ഷിച്ചേനെ എന്നും മാതാപിതാക്കൾ പറയുന്നു. മകൾ പീഡിപ്പിക്കപ്പെടുന്ന വിവരം അറിഞ്ഞിരുന്നെങ്കിൽ അവളെ എങ്ങനെയെങ്കിലും തങ്ങൾ രക്ഷിച്ചേനെ എന്നു പറയുന്ന അവർ മകളെ പീഡനത്തിന് ഇരയാക്കുന്നതിന് കൂട്ടുനിന്ന എല്ലാവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് ഡി.ജി.പി.യെയടക്കം കാണാനൊരുങ്ങുകയാണ് ഇവർ. അറസ്റ്റിലായ തുഷാരയുടെ ഭർത്താവ് ചന്തുലാലും ഭർതൃമാതാവ് ഗീതാലാലിയും റിമാൻഡിലാണ്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍