UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കബഡി’ ഗാന പശ്ചാത്തലത്തില്‍ വടിവാള്‍ വായുവിലെക്കെറിഞ്ഞു പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഞെട്ടിക്കുന്ന ടിക് ടോക്ക് പ്രകടനം (വീഡിയോ)

സജിയുടെ എച്ചിലടുക്കത്തെ കടയിൽ നിന്നും വാളുമായി പുറത്തേക്ക് വരുന്നതും ഓടി കാറിൽ കയറുന്നതുമാണ് വീഡിയോ.

കാസറഗോഡ് ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതികൾ വാളുകളുമായി പരസ്യമായി വിഹരിക്കുന്ന ടിക് ടോക് വീഡിയോ പുറത്ത്. കേസിൽ അറസ്റ്റിലായ സി ജെ സജി, ജി ഗിജിൻ എന്നിവരാണ് വടിവാളുമായി കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പശ്ചാത്തല സംഗീതം കൂടി ചേർത്തു വാട്സാപ് സ്റ്റാറ്റസ് ആയാണു വിഡിയോ. സജിയുടെ എച്ചിലടുക്കത്തെ കടയിൽ നിന്നും വാളുമായി പുറത്തേക്ക് വരുന്നതും ഓടി കാറിൽ കയറുന്നതുമാണ് വീഡിയോ. ഏഷ്യാനെറ്റ് ന്യൂസാണ് വീഡിയോ പുറത്തുവിട്ടത്.

കടയിൽ നിന്ന് വടിവാളുമായി പുറത്തേക്കു വരുന്ന സജി വാൾ എതിർവശത്തു നിൽക്കുന്ന ഗിജിന് എറിഞ്ഞു കൊടുക്കുന്നതും ഇതിൽ വ്യക്തമാണ്. സജിയുടെ എച്ചിലടുക്കത്തെ കട ഏതാനും ദിവസങ്ങൾക്കു മുൻപ് അക്രമികൾ കത്തിച്ചിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക കമ്മിറ്റി ഓഫിസിനു സമീപത്താണ് ഈ കട. കടയുടെ പുറകിൽ നിന്ന് കഴിഞ്ഞ ദിവസം മുൻപു വടിവാൾ പിടിച്ചെടുത്തിരുന്നെങ്കിലും പൊലീസ് കേസ് ഒതുക്കിത്തീർത്തതായും ആരോപണമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍