UPDATES

വിദേശം

മനുഷ്യമാംസം ഭക്ഷിക്കാൻ കൊലപാതകം; സൗത്താഫ്രിക്കയിൽ യുവാക്കൾക്ക് ജീവപര്യന്തം

പാരമ്പര്യ വൈദ്യനായ നിനോ എംബാത്തയെ മനുഷ്യശരീര ഭാഗങ്ങളുമായി കസ്റ്റഡിയിൽ ആയതോടെയാണ് വാർത്ത പുറത്ത് വരുന്നത്.

24 കാരിയെ കൊലപ്പെടുത്തിയ മാംസം ഭക്ഷിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്ക് ജീവപര്യന്തം തടവ്. നിനോ എംബാത്ത (33) ലുങ്കിസിന് മകുബനെ(32) എന്നവർക്കാണ് സൗത്ത് ആഫ്രിക്കൻ കോടതി തടവ് ശിക്ഷ വിധിച്ചത്. മനുഷ്യമാംസം ഭക്ഷിക്കാൻ ശ്രമിച്ചെന്ന കുറ്റം ഉള്‍പ്പെടെ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളുടെത് അതീവ ക്രൂരമായ പ്രവർത്തിയാണെന്ന് വിലയിരുത്തിയായിരുന്നു കോടതി നടപടി.

കഴിഞ്ഞ വർഷമായിരുന്നു കേസിനാസ്പതമായ സംഭവം. പാരമ്പര്യ വൈദ്യനായ നിനോ എംബാത്ത മനുഷ്യശരീരത്തിന്റെ ഭാഗങ്ങളുമായി കസ്റ്റഡിയിൽ ആയതോടെയാണ് വാർത്ത പുറത്ത് വരുന്നത്. ഒരു മനുഷ്യന്റെ കാലിന്റെയുടെ കയ്യിന്റെയും ഭാഗങ്ങളുമായി കവാസുലു നാതൽ പ്രവിശ്യാ പോലീസ് പിടികൂടിയ ഇയാൾ താൻ മനുഷ്യമാംസം ഭക്ഷിക്കാൻ ശ്രമിച്ചെന്ന് സമ്മതിക്കുകയായിരുന്നു. തൂടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും കൂടുതൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു.

അന്വേഷണത്തിൽ ഹൽത്താസ് വായോ എന്ന യുവതി ശരീരഭാഗങ്ങൾക്കായി കൊലചെയ്യപ്പെടുകയായിരുന്നെന്ന്  പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍