UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുടുംബത്തിന് പ്രതിമാസം 10 ലിറ്റർ മദ്യം; ഇത് തിരുപ്പൂരിലെ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം

ഷെയ്ഖ് ഇതിനോടകം തന്നെ തന്റെ നാമനിർദേശ പത്രികയും സമർപ്പിച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പ്രതിമാസം ഒരുകുടുംബത്തിന് 10 ലിറ്റർ മദ്യം വിതരണം ചെയ്യുമെന്ന് സ്ഥാനാർഥിയുടെ വാഗ്ദാനം. തമിഴ്നാട്ടിലെ തിരുപ്പുർ ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായ എഎം ഷെയ്ഖ് ദാവൂദിന്റെതാണ് വാഗ്ദാനം. രാഷ്ട്രീയപാർട്ടികൾ‌ തങ്ങളുടെ പ്രകടന പത്രിക തയ്യാറാക്കാൻ നെട്ടോട്ടമോടുമ്പോളാണ് പ്രമുഖ പാർട്ടികളെ പോലും ഞെട്ടിച്ചുകൊണ്ട് വ്യത്യസ്തമായ വാഗ്ദാനവുമായി രംഗത്തെത്തുന്നത്.

ഷെയ്ഖ് ഇതിനോടകം തന്നെ തന്റെ നാമനിർദേശ പത്രികയും സമർപ്പിച്ചിട്ടുണ്ട്. പത്രിക സമർപ്പിച്ച ശേഷം തിരുപ്പുർ കളക്ടറേറ്റിൽ മാധ്യമങ്ങളോടായിരുന്നു തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയതെന്ന് ന്യൂസ് മിനിറ്റ് റിപ്പോർട്ട് പറയുന്നു.

വിജയിച്ചാൽ 10 ലിറ്റൽ ശുദ്ധമായ ബ്രാന്റി എല്ലാ കുടുംബങ്ങൾക്കും മാസം തോറും വിതരണം ചെയ്യും. ഇതിനായുള്ള മദ്യം മാസം തോറും പുതുച്ചേരിയിൽ നിന്നും ഉറക്കുമതി ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ഇതിന് പിറകെ കുടുംബത്തിന് 25,000 രുപ നൽകും, കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മേത്തുരിൽ നിന്നും തിരുപ്പൂർ വഴി അന്തിയൂർ, ഗോപിച്ചെട്ടിപാളയത്തേക്ക് കനാൽ നിർമിക്കും.

കുടുംബത്തില്‍‌ ഒരാൾക്ക് സർക്കാർ ജോലി, വിവാഹ ധന സഹായമായി ഒരോകുടുംബത്തിനും 10 പവൻ സ്വർണം, 10 ലക്ഷം രൂപ എന്നിവയും എംപി ഫണ്ടിൽ നിന്നും അനുവദിക്കുമെന്നും അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍