UPDATES

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ആരോപണ വിധേയരായ ടൈറ്റാനിയം കേസിൽ സിബിഐ അന്വേഷണം

ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതില്‍ 80 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്.

ടൈറ്റാനിയത്തിൽ മാലിന്യ നിർമാർജന പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങിയ ഇടപാടിൽ ക്രമക്കേടു നടന്നെന്ന കേസ് സിബിഐക്ക് വിട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആരോപണ വിധേയരായ കേസിന്റെ അന്വേഷണമാണ് സംസ്ഥാന സർക്കാര്‍ സിബിഐക്ക് വിട്ടത്. ഇവര്‍ക്ക് പുറമെ ടൈറ്റാനിയം മുൻ ചെയർമാൻ ടി.ബാലകൃഷ്ണൻ അടക്കമുള്ളവരെ പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും മൂന്ന് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറുപേക്കെതിരെയാണ് ആരോപണം.

ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതില്‍ 80 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്. 2006 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പ്ലാന്റിന്റെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡിലെ കമ്പനിക്കാണ് കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ അഴിമതി നടന്നെന്നാണ് ആരോപണം ഉയര്‍ന്നത്.

ടൈറ്റാനിയം മുൻ ഉദ്യോഗസ്ഥനും മുൻ ദേശീയ വോളിബോൾ താരവുമായ സെബാസ്റ്റ്യൻ ജോർജാണ് കേസിലെ പരാതിക്കാരൻ. 2006ലാ​ണ് ടൈ​റ്റാ​നി​യം അ​ഴി​മ​തി​ക്കേ​സി​​െൻറ അ​േ​ന്വ​ഷ​ണം ആ​രം​ഭി​ച്ച​ത്.ടൈ​റ്റാ​നി​യം പ്ലാ​ൻ​റി​​െൻറ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് അ​ന്ന​ത്തെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ വ​കു​പ്പി​​െൻറ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന മ​ന്ത്രി കെ.​കെ. രാ​മ​ച​ന്ദ്ര​നി​ൽ അ​ന്ന​ത്തെ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ്മ​ർ​ദം ചെ​ലു​ത്തി​യാ​ണ് മെ​ക്കോ​ൺ ക​മ്പ​നി വ​ഴി ഫി​ൻ​ലാ​ൻ​ഡി​ലെ ക​മ്പ​നി​ക്ക്​ ക​രാ​ർ ന​ൽ​കി​യ​തെ​ന്നാ​ണ്​ ആ​രോ​പ​ണം. 256 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്നെ​ന്നാ​ണ് ആ​രോ​പ​ണം.

 

Read More– സമരം ജയിച്ചു, സ്ത്രീത്തൊഴിലാളികള്‍ക്ക് ഇപ്പോഴും പഴയ അവസ്ഥ തന്നെ, മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുന്ന എസ് എം സ്ട്രീറ്റിലെ തൊഴിലാളി ജീവിതം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍