UPDATES

തൃണമൂലിന് തിരിച്ചടി: മുകുൾ റോയിയുടെ മകൻ ഉൾപ്പെടെ മൂന്ന് എംഎൽഎമാർ ഡൽഹിക്ക്, ലക്ഷ്യം ബിജെപി പ്രവേശനം

സുബ്രാഹ്ഷു റോയിയെ അടുത്തിടെ തൃണമൂൽ പാര്‍ട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് നീക്കം.

പൊതു തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ എൻഡിഎ വലിയ വിജയം നേടുകയും 143 തൃണമൂൽ നേതാക്കള്‍ ബിജെപിയില്‍ ചേർന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകൾക്ക് ബലം നൽകി പാര്‍ട്ടി എംഎൽഎമാർ ഡൽഹിക്ക്. രണ്ട് വർഷങ്ങള്‍ക്ക് മുൻപ് തൃണമൂൽ കോൺഹഗ്രസ് വിട്ട മുകുൾ റോയിയിയുടെ മകൻ സുബ്രാഗ്ഹഷു റോയിയുടെ നേതൃത്വത്തിൽ മുന്ന് എംഎൽഎമാരാണ് ഡൽഹിക്ക് തിരിച്ചതെന്നാണ് റിപ്പോർട്ട്. ഇവർക്കൊപ്പം മുകുൾ റോയിയും ഉണ്ടെന്നാന്നും വാർത്തകൾ പറയുന്നു.

സംഘം തിങ്കഴ്ച വൈകീട്ട് തന്നെ ഡൽഹിയിൽ എത്തിയിരുന്നെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമുലിന്റെ പ്രമുഖ നേതാവ് ദിനേഷ് ത്രിവേദി പരാജയപ്പെട്ട ഭരാക്ക്പൂര്‍ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎമാരാണ് ഡൽഹിക്ക് തിരിച്ചിട്ടുള്ളതെനന്നാണ് റിപ്പോർട്ട്. ബിജെപിയുടെ അര്‍ജ്ജുൻ സിങാണ് ഇവിടെ വിജയിച്ചത്.

സുബ്രാഹ്ഷു റോയിയെ അടുത്തിടെ തൃണമൂൽ പാര്‍ട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് നീക്കം. പാർട്ടി വിരുദ്ധ പ്രസ്താവനയടെ പേരിലായിരിന്നു ദിവസങ്ങൾക്ക് മുമ്പ് സുബ്രാഗ്ഹഷു റോയിയെ തൃണമൂൽ പുറത്താക്കിയത്. ബിജിപൂരിൽ നിന്നുള്ള എംഎൽഎ ആയിരുന്നു അദ്ദേഹം.

അതിനിടെ, ബംഗാളിലെ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച മമതാ ബാനർജിയെ പരിഹസിച്ച് നേരത്തെ മുകുള്‍ റോയ് രംഗത്തെത്തിയിരുന്നു. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള മമതയുടെ വിലകുറഞ്ഞ ശ്രമമാണ് രാജി പ്രഖ്യാപനം എന്നായിരുന്നു റോയ് പറഞ്ഞത്. സ്വയം രാജിക്കത്ത് തയ്യാറാക്കി സ്വന്തം തന്നെ അത് സമര്‍പ്പിച്ച ശേഷം ആ രാജി സ്വയം നിരാകരിക്കുകയായിരുന്നു മമതയെന്നും മുകുള്‍ റോയ് പരിസിച്ചു.

‘ മമത ആരുടെ കയ്യിലാണ് രാജിക്കത്ത് നല്‍കിയത് എന്നറിയാന്‍ താത്പര്യമുണ്ട്, ആ രാജി ആരാണ് സ്വീകരിക്കേണ്ടത് എന്ന് അറിയാനും ആഗ്രഹിക്കുകയാണ്. സ്വന്തം രാജിക്കത്ത് സ്വയം തന്നെ നല്‍കി. എന്നിട്ട് അത് നിഷേധിച്ചു. ഇത് വളരെ തമാശയമാണ്. ജനങ്ങള്‍ വലിച്ച് താഴെയിടാതെ ഒരിക്കലും അവര്‍ അധികാരത്തില്‍ നിന്നും ഇറങ്ങില്ലെന്നും’ മുകുള്‍ റോയ് പറഞ്ഞു.

ലൈംഗിക ചൂഷണ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍