UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്ധ്രപ്രദേശ് നിയുക്ത മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഇന്ന് മോദിയെ കാണും; ബിജെപിക്ക് ‘പ്രശ്‌നാധിഷ്ഠിത പിന്തുണ’ നല്‍കിയേക്കും

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ആരെയും പിന്തുണക്കും എന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറയുന്നു.

ആന്ധ്രപ്രദേശില്‍ നിയമസഭയില്‍ 175ല്‍ 151 സീറ്റുമായി അധികാരം നേടിയ നിയുക്ത മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ആന്ധ്രപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് ആകെയുള്ള 25 ലോക്‌സഭ സീറ്റില്‍ 22ഉം നേടിയിരുന്നു. മോദി സര്‍ക്കാരിന് പ്രശ്‌നാധിഷ്ഠിത പിന്തുണ നടക്കുന്ന കാര്യമടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ആരെയും പിന്തുണക്കും എന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറയുന്നു. അതേസമയം ഈ വാഗ്ദാനം ബിജെപി പാലിച്ചില്ല എന്ന് പറഞ്ഞാണ് സഖ്യകക്ഷിയായിരുന്ന ടിഡിപി മോദി മന്ത്രിസഭയും എന്‍ഡിഎയും വിട്ട് പ്രതിപക്ഷ ചേരിയിലേയ്ക്ക് പോയത്. ബിജെപി കൂടുതല്‍ സീറ്റ് നേടി അധികാരത്തില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമല്ല. പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങളില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാനുള്ള സാധ്യതയുമില്ല.

മേയ് 30ന് തലസ്ഥാനമായ വിജയവാഡയില്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മേയ് 30ന് തന്നെ ഡല്‍ഹിയില്‍ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും നടന്നേക്കും. ജഗന്‍മോഹന്‍ റെഡ്ഡിയെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്.

ഇതുവരെ കോണ്‍ഗ്രസ്, ബിജെപി ചേരികളിലേയ്ക്ക് പോകാതെ നില്‍ക്കുകയായിരുന്നു വൈഎസ്ആര്‍ കോണ്‍ഗ്രസ്. എന്‍ഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും ടിആര്‍എസും ബിജെഡിയുമെല്ലാം നിര്‍ണായകമായകുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. എന്നാല്‍ ബിജെപി ഒറ്റയ്്ക്ക് തന്നെ 303 സീറ്റ് നേടിയതോടെ ഇത്തരം കാര്യങ്ങള്‍ അപ്രസക്തമായി. ബിജെപിയുമായും കേന്ദ്ര സര്‍ക്കാരുമായും ഏറ്റുമുട്ടല്‍ ഒഴിവാക്കി പരമാവധി സൗഹൃദത്തില്‍ മുന്നോട്ടുപോയി ആവശ്യങ്ങള്‍ നേടിയെടുക്കാനായിരിക്കും ജഗന്‍മോഹന്‍ റെഡ്ഡിയുടെ ശ്രമം. രാജ്യസഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‌റെ പിന്തുണ നേടാന്‍ ബിജെപി ശ്രമിച്ചേക്കും.

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യ എന്ന് വിചാരിക്കണ്ട: ബിജെപിയോട് സ്റ്റാലിന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍