UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിക്ക് വേണ്ടി താൽക്കാലിക ഹെലിപ്പാഡ്; ഒഢീഷയിൽ മുറിച്ചുമാറ്റിയത് 1000ലധികം മരങ്ങൾ

സംഭവത്തിൽ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയതോടെ പരസ്പരം പഴിചാരി ഒഴിയുകയാണ് അധികൃതർ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒഢീഷ സന്ദർശനത്തിന് മുന്നോടിയായി താൽക്കാലിക ഹെലിപാഡ് നിർമിക്കാൻ ആയിരക്കിന് മരങ്ങൾ മുറിച്ച് മാറ്റിയതായി ആരോപണം. ബാലൻ‌ഗീർ ജില്ലയിൽ കുർദ്ധ- ബാലൻഗീർ റെയിൽ വേ ലൈൻ ഉദ്ഘാടനം ചെയ്യാനായി എത്തുന്ന പ്രധാനമന്ത്രിക്കായാണ് താൽക്കാലിക ഹെലിപാഡ് നിർ‌മിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയതോടെ പരസ്പരം പഴിചാരി ഒഴിയുകയാണ് അധികൃതർ.

ഹെലിപാഡ് നിർമാണത്തിനായി മരങ്ങൾ മുറിക്കുന്നതിന് അനുമതി തേടിയിട്ടില്ലെന്ന് ജില്ലാ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സമീർ സത്പതി പറയുന്നു. ഇതിനോടകം നിരവധി മരങ്ങൾ മുറിച്ച് മാറ്റിയതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ റെയിൽ വേയില്‍ നിന്നും വിശദീകരണം തേടിയെന്നും പറയുന്നു. 1000- 1200 മരങ്ങളാണ് ഇതിനോടകം മുറിച്ചുമാറ്റിയതെന്നും അദ്ദേഹം അറിയിച്ചു. ‍‌എന്നാൽ ഹെലിപാഡ് നിർമിക്കുന്നതിനായുള്ള സുരക്ഷാ കാരണങ്ങൾ മരങ്ങള്‍ മുറിക്കുന്നതിനുള്ള കാരണമായി റെയില്‍ വേ ഉയർത്തിക്കാട്ടുന്നത്.

എന്നാൽ ഹെലിപാഡ് നിർമാണം പൊതുമരാമത്ത് വകുപ്പിന് കീഴിലാണെന്നും, ഇതിനെകുറിച്ച് അറിയില്ലെന്നും റെയിൽ വേ വക്താവ് അറിയിച്ചതായി ദി ഇന്ത്യൻ എക്സപ്രസ് റിപ്പോര്‍ട്ട് പറയുന്നു. എന്നാൽ മരങ്ങൾ മുറിച്ച് മാറ്റിയുള്ള ഹെലിപാഡ് നിർമാണത്തെകുറിച്ച് അറിയില്ലില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെയും നിലപാട്.

2016ൽ നഗര വനവത്കരണ പദ്ധതിയുടെ ഭാഗമായാണ് റെയിൽ വേയുടെ ഉടമസ്ഥതയിലുള്ള 2.25 ഹെക്ടർ ഭൂമിയിൽ മരങ്ങൾ വച്ചുപിടിപ്പിക്കുന്നത്. ഇതിൽ 1.25 ഹെക്ടർ സ്ഥലത്തെ മരങ്ങളാണ് ഹെലിപാഡിനായി മുറിച്ചുമാറ്റിയിട്ടുള്ളത്. താൽക്കാലിക ആവശ്യത്തിനായി വലിയ തോതിൽ മരങ്ങൾ മുറിച്ചുമാറ്റിയത് വൻ പാരിസ്ഥിതിക ആഘാതത്തിന് വഴിവയ്ക്കുമെന്നാണ് പ്രകൃതി സ്നേഹികളുടെ ആരോപണം. 4-7 അടി ഉയരത്തിലുള്ള മരങ്ങളാണ് മുറിച്ചുമാറ്റിയതിൽ 90 ശതമാനവും.

എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പരിസ്ഥിതി നശിപ്പിച്ച് ഹെലിപാഡ് നിർമിച്ചെന്ന ആരോപണം ബിജെപി നിഷേധിച്ചു. മോദിയുടെ സംസ്ഥാന സന്ദർശനത്തെ തെറ്റായ പ്രചാരങ്ങളിലുടെ തകർക്കാൻ ശ്രമിക്കുകയാണ്. ഇതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ തെറ്റായി ഉപയോഗിക്കുകയാമെന്നം ബിജെപി നേതാവ് ധർമേന്ദ്ര പ്രധാൻ‌ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍