UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രമുഖ പ്രതിപക്ഷ നേതാക്കളില്ലാതെ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ രാഹുല്‍ കാത്തുനിന്ന് സ്വീകരിച്ചതും അദ്ദേഹത്തോടൊപ്പം കൂടുതല്‍ സമയം ചിലവിട്ടതും വിരുന്നില്‍ ശ്രദ്ധ പിടിച്ചുപറ്റി.

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പ്രതിപക്ഷ നിരയിലെ പ്രുഖരുടെ അഭാവം. ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുത്ത ശേഷം മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പ്രതിപക്ഷ നിരയോടൊപ്പം പങ്കെടുക്കുന്ന ആദ്യ ചടങ്ങെന്ന പ്രത്യേകതയോടെ രാജ്യം ശ്രദ്ധിച്ച ഇഫ്താര്‍ വിരുന്നിലാണ് പ്രതിപക്ഷ നിരയിലെ പ്രമുഖരുടെ അഭാവം പ്രകടമായത്. വിദേശത്തുള്ള സോണിയ ഗാന്ധിക്കു പുറമെ സമാജ് വാദി പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി, ഒമര്‍ അബ്ദുല്ല എന്നിവരും കോണ്‍ഗ്രസ് അധ്യക്ഷന്റെ അദ്യ ഇഫ്താര്‍വിരുന്നിനെത്തിയിരുന്നില്ല.

എന്നാല്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ രാഹുല്‍ കാത്തുനിന്ന് സ്വീകരിച്ചതും അദ്ദേഹത്തോടൊപ്പം കൂടുതല്‍ സമയം ചിലവിട്ടതും വിരുന്നില്‍ ശ്രദ്ധ പിടിച്ചുപറ്റി. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ എന്നിവര്‍ വിരുന്നിനെത്തിയിരുന്നു. നേരത്തെ ബംഗാളിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ തൃണമുല്‍ കോണ്‍ഗ്രസുമായി പൊതു പരിപാടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്ന നിലപാട് തിരുത്തിയാണ് യെച്ചുരി ചടങ്ങിനെത്തിയത്. സിപിഎം പ്രതിനിധിയായി പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി ദിനേഷ് തൃവേദിയും ചടങ്ങിനെത്തി. ഇവര്‍ക്കു പുറമെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍, ജെഡി(എസ്) നേതാവ് ഡാനിഷ് അലി, ആര്‍ജെഡി നേതാവ് മനോജ് ഝാ, ബദറുദ്ദീന്‍ അജ്മല്‍ എന്നിവരും വിരുന്നിനെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫിറ്റ്‌നസ് വീഡിയോയെ കുറിച്ച് യെച്ചുരിയുമായി സംസാരിക്കാനും രാഹുല്‍ സമയം കണ്ടെത്തി. പ്രധാന മന്ത്രിയുടെ ഫിറ്റ്‌നസ് വീഡിയോ കണ്ടില്ലേ? എന്തൊരു വിചിത്രമാണ്, എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. മോദിയുടെ ഫിറ്റ്‌നസ് വീഡിയോക്ക് മറുപടിയായി താങ്കള്‍ക്ക് വീഡിയോ പോസ്റ്റ് ചെയ്യാന്‍ അവസരം ഉണ്ടെന്നും രാഹുല്‍ യെച്ചുരിയോട് പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍