UPDATES

സ്ത്രീ

നാടന്‍ രുചിയറിയാന്‍ ഇനി വിദേശികള്‍ വീട്ടിലും

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് ഇവയെ വിനോദ സഞ്ചാരികള്‍ക്കു പരിചയപ്പെടുത്തും.

കേരളത്തിലെ വീട്ടമ്മമാരുടെ കൈപുണ്യം വിനോദ സഞ്ചാരികള്‍ക്ക് പരിചയപ്പെടത്താന്‍ ഒരുങ്ങി ഉത്തരവാദിത്വ ടൂറിസം മിഷന്‍. ഇതിന് സംസ്ഥാന ടൂറിസം വര്‍ക്കിങ്ങ് ഗ്രൂപ്പ് അനുമതിയും നല്‍കിയിരിക്കുന്നു. വീട്ടില്‍ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയില്‍ കേരളീയ ഭക്ഷണം തയ്യാറാക്കി നല്‍കുന്ന രീതിയായിരിക്കും ഇതിന്. ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 2000 വീടുകളാണ് പദ്ധതിയുടെ ഭാഗമാവുക.

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് ഇവയെ വിനോദ സഞ്ചാരികള്‍ക്കു പരിചയപ്പെടുത്തും. ഈ പദ്ധതിയിലൂടെ 30000 മുതല്‍ 50000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലിനല്‍കാന്‍ സാധിക്കും. സംരംഭകരായി കൂടുതലും സ്ത്രീകളായിരിക്കും ഉണ്ടായിരിക്കുക.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വീടുകളും ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ അടങ്ങുന്ന സംഘം വിലയിരുത്തിയതിനു ശേഷമായിരിക്കും ശൃംഖലയില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ 8000 പേര്‍ക്കായിരിക്കും ജേലിനല്‍കാന്‍ സാധിക്കുന്നത്. ഇതിലൂടെ സുസ്ഥിരമായ ഒരു വരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. അംഗീകൃത ഹോം സ്‌റ്റേകള്‍ക്കും ഇതിന്റെ ഭാഗമാകാം. താല്‍പര്യമുള്ള വീട്ടമ്മമാക്ക് ഈ മാസം 25 ന് മുന്‍പായി ഉത്തരവാദിത്വ ടൂറിസം മിഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം.

Read More : 28 വര്‍ഷം ചെയ്ത അടിമവേലയ്ക്ക് കൂലി 8.86 ലക്ഷം രൂപ; ശിവാളിന് ഇന്നും തിരിച്ചറിയല്‍ കാര്‍ഡ് പോലുമില്ല, അട്ടപ്പാടിയിലെ ആദിവാസി യുവതിയെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍