UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ 100 പശുക്കള്‍ പ്രളയത്തില്‍, കൂടെ ലക്ഷം മനുഷ്യരും; കേന്ദ്രത്തെ ഇടപെടലിനെ ട്രോളി ടൊവിനൊ

പ്രളയം രൂക്ഷമായ കഴിഞ്ഞ ദിവസങ്ങളില്‍ ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മുഴുവന്‍ സമയവും സജീവമായി പ്രവര്‍ത്തിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം.

സമാനതകളില്ലാത്ത പ്രളയ ദുരിതം അനുഭവിച്ച കേരളത്തെ കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞെന്ന വിമര്‍ശനവുമായി നടന്‍ ടോവിനോ തോമസ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു താരത്തിന്റെ പരിഹാസം. ‘നൂറ് പശുക്കള്‍ കേരളത്തില്‍ പ്രളയത്തില്‍, കുടെ ഒരു ലക്ഷം മനുഷ്യരും, കേന്ദ്രം രക്ഷിക്കണം’ എന്നായിരുന്നു കുറിപ്പ്. കേരളത്തിന് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

പ്രളയം രൂക്ഷമായ കഴിഞ്ഞ ദിവസങ്ങളില്‍ ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മുഴുവന്‍ സമയവും സജീവമായി പ്രവര്‍ത്തിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. പനംകുളം, പുല്ലൂറ്റ് എസ്.എന്‍.ഡി.എസ് എല്‍.പി സ്‌കൂള്‍, ലിസി സ്‌കൂള്‍, നടവരമ്പ് ഗവ.എച്ച്.എസ്, സെന്റ് മേരീസ് സ്‌കൂള്‍ തുടങ്ങിയ ക്യാംപുകളില്‍ രാത്രി വൈകിയും ടോവിനോ കര്‍മനിരതനായിരുന്നു. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് തന്റെ വീട്ടില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കാമെന്നും ടോവിനോ വാഗ്ദാനം ചെയ്തിരുന്നു.

മാതൃകയാക്കാം ടൊവിനൊ എന്ന താരത്തെ; ഈ യുവാവിന്റെ ഇടപെടലുകളെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍