UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസുഖബാധിതനെന്ന പേരിൽ പരോൾ; നൃത്തം ചെയ്ത് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി

 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പാർട്ടി പരിപാടികളും ഷാഫി സജീവമാണ്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയിലായിരുന്ന പ്രതി മുഹമ്മദ് ഷാഫി  നൃത്തം ചെയ്യുന്ന വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയിലായിരുന്നു ഇയാള്‍. മുഹമ്മദ് ഷാഫി പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

പരോളില്‍ ഇറങ്ങിയ ശേഷമുള്ള വീഡിയോയും ചിത്രങ്ങളുമാണ്. അസുഖ ബാധിതനെന്ന് പറഞ്ഞ് 45 ദിവസത്തേക്ക് അടിയന്തിര പരോളിലാണ് ഇയാള്‍ ഇറങ്ങിയത്. പാര്‍ട്ടി പരിപാടികളിലും മറ്റും സജീവമാണ് ഷാഫി. പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചിരുന്നു.

ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോൾ അനുവദിച്ചിരുന്നു.  45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പാർട്ടി പരിപാടികളും ഷാഫി സജീവമാണ്. നാദാപുരത്തെ ഷിബിൻ രക്തസാക്ഷി ദിനാചരണത്തിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഷാഫി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ടിപി കേസിലെ 13 ആം പ്രതിയായ പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോൾ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍