UPDATES

ട്രെന്‍ഡിങ്ങ്

ഗതാഗതക്കുരുക്ക്; അർദ്ധരാത്രിയിൽ ടോൾപ്ലാസ തുറപ്പിച്ച് കളക്ടർ ടി വി അനുപമ; അധികൃതർക്ക് താക്കീത്

ജില്ലാ കലക്ടര്‍മാരുടെ യോഗം കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു ടി വി അനുപമ ടോള്‍പ്ലാസയിലെ ഗതാഗതകുരുക്കിൽ അകപ്പെട്ടത്.

പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപം രൂപം കൊണ്ട ഗതാഗതക്കുരുക്കിൽ അധികൃതർക്ക് തൃശ്ശുർ കളക്ടറുടെ ശാസന. ഗതാഗത കുരുക്കിൽ അകപ്പെട്ട തൃശ്ശുര്‍ ജില്ലാ കളക്ടർ ടി വി അനുപമ ടോള്‍ബൂത്ത് തുറപ്പിച്ച് വാഹനങ്ങള്‍ കടത്തിവിട്ടു. ടോള്‍പ്ലാസ ജീവനക്കാരേയും സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരെയും താക്കീത് ചെയ്ത കളക്ടർ ഗതാഗതക്കുരുക്ക് പരിഹരിച്ച ശേഷമാണ് മടങ്ങിയത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയിരുന്നു സംഭവം.

തിരുവനന്തപുരത്തു നിന്ന് ജില്ലാ കലക്ടര്‍മാരുടെ യോഗം കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു ടി വി അനുപമ ടോള്‍പ്ലാസയിലെ ഗതാഗത കുരുക്കിൽ അകപ്പെട്ടത്. ടോള്‍പ്ലാസയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്റർ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു ദേശീയപാതയിൽ ഈ സമയത്തുണ്ടായിരുന്നത്. 15 മിനിറ്റ് കാത്തുനിന്ന ശേഷമാണ് കളക്ടറുടെ വാഹനത്തിന് പോലും ടോള്‍ബൂത്തിനു സമീപത്തെത്താനായത്. ഇതോടെയായിരുന്നു കളക്ടറുടെ ഇടപെടല്‍.

ടോൾപ്ലാസയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം തേടിയ അവർ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ടോള്‍പ്ലാസ സെന്ററിനുള്ളിൽ കാര്‍ നിര്‍ത്തിയായിരുന്നു അനുപമയുടെ ഇടപെടൽ.

അഞ്ച് വാഹനങ്ങളിൽ കൂടുതലുണ്ടെങ്കിൽ കാത്തുനിർത്താതെ കടത്തി വിടണമെന്നാണ് ചട്ടമെന്നിരിക്കെ വലിയ ഗതാഗത കുരുക്ക് നേരിട്ടിട്ടും ഇടപെടാതിരുന്നതിനാണ് പോലീസ് ഉദ്യോഗസ്ഥരെ കളക്ടർ ശാസിച്ചത്. അർദ്ധ രാത്രിയിൽ അരമണിക്കൂറിലധികം ടോള്‍പ്ലാസയില്‍ ചെലവിട്ട കലക്ടര്‍ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിച്ച ശേഷമാണ് തൃശൂരിലേക്ക് പോയത്. ഇത്തരം നടപടി ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും ടോള്‍പ്ലാസ അധികൃതര്‍ക്ക് കലക്ടർ മുന്നറിയിപ്പ് നൽകി.

വനിതാ കമ്മീഷൻ അധ്യക്ഷയും കുടുംബവും ദാരിദ്ര്യരേഖക്ക് താഴെ; റേഷൻ കാർഡ് റദ്ദാക്കാൻ ഭക്ഷ്യമന്ത്രിയുടെ നിർദേശം

കേരളത്തിലെത്തുന്ന മോദിയും ഷായും കെട്ടുംകെട്ടി ശബരിമല കയറുമോ?

ഇനി സ്വകാര്യത വേണ്ടെന്ന് കേന്ദ്രം; എല്ലാവരുടേയും കംപ്യൂട്ടറുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍