UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോട്ടോര്‍ വാഹന നിയമ ലംഘനം; സ്വകാര്യ വ്യക്തികളുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് കോടതി

ഹെല്‍മറ്റ് ധരിക്കാതെ ഇരു ചക്രവാഹനം ഓടിച്ചെന്ന കേസെടുത്തിരിക്കുന്നത് മുന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. കേസില്‍ പോലീസ് ഓഫിസര്‍ നിയമ ലംഘനം കണ്ടതായി പറയുന്നില്ല.

സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ മോട്ടോര്‍ വാഹന നിയമ ലംഘന കേസുകള്‍ എടുക്കാന്‍ സാധിക്കില്ലെന്ന് കേരള ഹൈകോടതി. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്രചെയ്‌തെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ ഉത്തരവ്. സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാരാരിക്കുളം എസ് ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തനിക്കെതിരായ ആരോപണം തെറ്റാണെന്നും, എസ് ഐ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും അരോപിച്ച് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഭിഭാഷകന്‍ ബിഎച്ച് മന്‍സൂര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കുറ്റാരോപിതനായ വ്യക്തി ഹെല്‍മറ്റ് ധരിക്കാതെ ഇരു ചക്രവാഹനം ഓടിക്കുന്നത് കണ്ടു എന്ന് കേസെടുത്തിരിക്കുന്നത് മുന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. മാരാരിക്കുള്ള ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലെത്തിയ കേസില്‍ പോലീസ് ഓഫിസര്‍ നിയമ ലംഘനം കണ്ടതായി പറയുന്നില്ല. അതിനാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസ് തള്ളുകയാണെന്നും കേസിലെ രേഖകള്‍ പരിശോധിച്ച് കോടതി അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ മോട്ടോര്‍ വാഹന നിയമ ലംഘനക്കേസുകളില്‍ സ്വകാര്യ വ്യക്തികളുടെ പരാതി കണക്കിലെടുക്കാനാവില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അബ്രഹാം മാത്യു ഉത്തരവില്‍ വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍