UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗതാഗതം പൂര്‍ണസജ്ജമാവുന്നു; പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ ഓടിത്തുടങ്ങും

28 പാസഞ്ചര്‍ സര്‍വീസുകള്‍ കൂടി പുനസ്ഥാപിക്കുന്നതോടെ സംസ്ഥാനത്തെ യാത്രാക്ലേശം അവസാനിക്കുമെന്നും
റെയില്‍ വേ അറിയിച്ചു.

കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയ ദുരന്തത്തിന് ശേഷം കേരളത്തിലെ ഗതാഗത സൗകര്യങ്ങള്‍ പൂര്‍ണ സജ്ജമാവുന്നു. കനത്തമഴമുലം നിര്‍ത്തി തടസപ്പെട്ടിരുന്ന പാലക്കാട്- കോയമ്പത്തൂര്‍- ചെന്നൈ റൂട്ടുകളില്‍ പൂര്‍ണമായും സര്‍വീസുകള്‍ പുനസ്ഥാപിച്ചു. തൃശൂര്‍- എറണാകുളം റൂട്ടിലും ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവഴിയുള്ള ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലത് റദ്ദാക്കിയിട്ടുണ്ട്. ബാക്കിയെല്ലാം സാധാരണ നിലയിലാണ്.

എറണാകുളത്തുനിന്നും പുറപ്പെടേണ്ടിയിരുന്ന നിസാമുദീന്‍-എറണാകുളം മംഗള എക്സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകി 11.20ന് തൃശൂരില്‍ നിന്ന് പുറപ്പെട്ടു. മുംബൈ-കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസും തൃശൂരില്‍ നിന്നാണ് യാത്ര തിരിച്ചത്. ഒമ്പത് മണിക്കൂര്‍ വൈകി 12.18 നായിരുന്നു ട്രെയിന്‍ പുറപ്പെട്ടത്.
മംഗലാപുരത്ത് നിന്ന് കോയമ്പത്തൂര്‍ വരെ പോകുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് കൃത്യസമയത്ത് തന്നെ പുറപ്പെട്ടു. 12602-ചെന്നൈ മെയില്‍, 12686 മംഗലാപുരം- ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 16603 മാവേലി എക്‌സ്പ്രസ്, 16630- മലബാര്‍ എക്‌സ്പ്രസ്, 56656 മംഗലാപുരം- കണ്ണൂര്‍ പാസഞ്ചര്‍, 16687 മംഗലാപുരം- മാതാ വൈഷ്‌ണോദേവി കത്ര നവ്യുഗ് എക്‌സ്പ്രസ്, 22638 മംഗലാപുരം- ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നീ വണ്ടികള്‍ കൃത്യസമയത്ത് തന്നെ യാത്ര നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.

ഇതിനുപുറേ 28 പാസഞ്ചര്‍ സര്‍വീസുകള്‍ കൂടി പുനസ്ഥാപിക്കുന്നതോടെ സംസ്ഥാനത്തെ യാത്രാക്ലേശം പുര്‍ണമായും തീരുമെന്നും റെയില്‍ വേ അറിയിച്ചു. നാളെ മുതലാണ് പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ അരംഭിക്കുക. യാത്ര റദ്ദാക്കിയ ട്രെയിനുകളെസംബന്ധിച്ച വിവരങ്ങള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് യഥാസമയം നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇതിനിടെ സംസ്ഥാനത്തെ കെഎസ് ആര്‍ട്ടിസി സര്‍വീസുകള്‍ പൂര്‍ണമായും പുനസ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു.
കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്നുമുള്ള ചെറു യാത്രാവിമാന സര്‍വീസുകളും ഇന്ന് ആരംഭിച്ചു. കൊച്ചിയില്‍ നിന്നും അധിക സര്‍വീസുകള്‍ നടത്തുമെന്ന് ജറ്റ് എയര്‍ വേസും അറിയിച്ചിട്ടുണ്ട്. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്നും യാത്രാ വിമാന സര്‍വീസ നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍