UPDATES

വിശകലനം

ഫീഡ് ബാക്ക് മോണിറ്റര്‍ വേദിയില്‍ നിന്ന് മാറ്റി; പരിഭാഷ തെറ്റിയതിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിക്ക് പിജെ കുര്യന്റെ കത്ത്

വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കാന്‍ കെപിസിസി അധ്യക്ഷന് നിര്‍ദേശം നല്‍കണമെന്നും പിജെ കുര്യന്‍ രാഹുല്‍ഗാന്ധിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിയ രാഹുൽഗാന്ധിയുടെ പത്തനംതിട്ടയിലെ പ്രസംഗത്തിന്റെ പരിഭാഷ തടസ്സപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച്‌ സമഗ്രാന്വേഷണം വേണമെന്ന ആവശ്യവുമായി പി.ജെ കുര്യൻ രംഗത്ത്. പത്തനംതിട്ടയിലെ വേദിയിൽ നിന്നും ഫീഡ് ബാക്ക് മോണിറ്റര്‍ വേദിയില്‍നിന്ന് മാറ്റുകയോ അത് പ്രസംഗവേദിയില്‍ സ്ഥാപിക്കാതിരിക്കുകയോ ചെയ്തതിനു പിന്നില്‍ ആരെന്ന് കണ്ടെത്താൻ സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം,. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കാന്‍ കെപിസിസി അധ്യക്ഷന് നിര്‍ദേശം നല്‍കണമെന്നും പിജെ കുര്യന്‍ രാഹുല്‍ഗാന്ധിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.

പ്രസംഗം വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കുന്ന ഫീഡ് ബാക്ക് മോണിറ്റര്‍ വേദിയില്‍നിന്ന് മാറ്റിയതാണ് തന്റെ പരിഭാഷ തടസപ്പെടാൻ ഇടയാക്കിയത്. പാര്‍ട്ടിയിലെ തന്റെ എതിരാളികളുടെ ഇടപെടൽ ഇതിന് പിന്നിൽ സംശയിക്കുന്നു. വിഷയം പാർട്ടിസംവിധാനത്തിലൂടെ അന്വേഷിക്കണം, ആവശ്യമെങ്കിൽ പോലീസ് അന്വേഷണം നടത്താൻ നിർദേശിക്കണമെന്നും പി.ജെ. കുര്യൻ ആവശ്യപ്പെട്ടു.

ഏപ്രിൽ 16-നായിരുന്നു പത്തനംതിട്ടയിൽ രാഹുൽ‌ ഗാന്ധിയുടെ പൊതുപരിപാടി. കോൺഗ്രസ് അധ്യക്ഷന് പരിഭാഷകനായി എത്തിയത് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ കൂടിയായിരുന്ന പി ജെ കുര്യനായിരുന്നു. എന്നാൽ പരിഭാഷ പലവട്ടം തടസപ്പെടുകയായിരുന്നു. വിഷയം സാമൂഹിക മാധ്യമങ്ങള്‍ ഉൾപ്പെടെ കനത്ത പരിഹാസമായിരുന്നു ഉയർന്നത്. രാഹുല്‍ പറയുന്നത് പലപ്പോഴും തനിക്ക് ശരിയായി കേള്‍ക്കാന്‍ കഴിയാതിരുന്നതാണ് പരിഭാഷ വ്യാപകമായി തടസപ്പെടാനുള്ള കാരണമായി പിജെ കുര്യന്‍ വ്യക്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍