ലൈസൻസ് വ്യവസ്ഥകള്‍ സർക്കാർ കർശനമാക്കും, അന്തർസംസ്ഥാന ബസുകളിലെ ചരക്കുനീക്കം തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ സര്‍വീസ് നടത്തുന്ന ഇന്ത്യയിൽ എവിടെ രജിസ്റ്റർ ചെയ്യ്തതുമായ എല്ലാ അന്തർ സംസ്ഥാന ബസ്സുകൾക്കും ജിപിഎസ് നിർബന്ധമാക്കുമെന്ന് സര്‍ക്കാർ. കേരളത്തിൽ സർവീസ് നടത്തുന്ന ബസ്സുകളിൽ സ്പീഡ് ഗവർണർ ഘടിപ്പിച്ചിരിക്കണമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. സ്വകാര്യ അന്തർ സംസ്ഥാന ബസ്സില്‍ ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവം വിവാദമായിതിന് പിറകെയാണ് സർക്കാർ തീരുമാനം. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ഗതാഗത മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
റൂട്ടുകളിൽ അമിത നിരക്ക് ഈടാക്കുകയാണെന്ന് അക്ഷേപം ഉയർന്ന സാഹചര്യത്തിൽ നിരക്ക് ഏകീരിക്കാൻ ജ. രാമചന്ദ്രൻ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തർസംസ്ഥാന റൂട്ടിലെ സ്വകാര്യ ബസ്സുകകൾക്ക് ബദലായി കൂടുതൽ കെഎസ് ആർടിസി ബസുകൾ ഏർപ്പെടുത്താൻ ശ്രമിക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
ലൈസൻസ് വ്യവസ്ഥകള്‍ സർക്കാർ കർശനമാക്കും, അന്തർസംസ്ഥാന ബസുകളിലെ ചരക്കുനീക്കം തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. ബസുകളിൽ സ്പീഡ് ഗവർണർ, ജിപിഎസ് എന്നിവ സ്ഥാപിക്കാന്‍ ജൂൺ ഒന്ന് വരെ സമയം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടി തുടരാന്‍ ഡി.ജി.പിയെയും ട്രാന്‍സ്പോര്‍ട് കമ്മിഷണറെയും പങ്കെടുപ്പിച്ച് ഇന്ന് ഉന്നതതലയോഗത്തിന് ശേഷമായിരുന്നു ഗതാഗതമന്ത്രി മാധ്യമങ്ങളെ കണ്ടത്.
അതിനിടെ, പെർമിറ്റ് ഉൾപ്പെടെ പലവിധത്തിലുള്ള നിയമലംഘനങ്ങളാണ് ബസുകൾ നടക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിലെ അവസ്ഥയിൽ കേരളത്തിലൂടെ മുന്നൂറു ബസുകള്‍ ഓടുന്നത് നിയമം ലംഘിച്ചാണെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. പെര്‍മിറ്റ് ലംഘനവും അനധികൃത ചരക്കുകടത്തലുകളും ഉൾപ്പെടെ ആരോപണങ്ങൾ. നിയമ ലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 2.4 ലക്ഷം രൂപ പിഴ ചുമത്തി. 45 ട്രാവല്‍ ഏജന്‍സികൾക്കു നോട്ടീസ് നൽകിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.