UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രെയിന്‍ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു; കൊച്ചി നാവിക സേനാ എയര്‍പോര്‍ട്ടില്‍ യാത്രാവിമാനം ഇറങ്ങും

തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന വേണാട്, ഏറനാട് എക്‌സ്പ്രസുകള്‍ ഇന്നും എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ചെന്നൈ ഗുരുവായുര്‍ എക്‌സ്പ്രസ് എറണാകുളം -ഗുരുവായുര്‍ പാതയില്‍ സര്‍വീസ് നടത്തില്ല.

പ്രളയത്തെ തുടര്‍ന്ന് തടസപ്പെട്ട കേരളത്തിലെ ഗതാഗത സംവിധാനങ്ങള്‍ പുനസ്ഥാപിക്കപ്പെടുന്നു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഞായറാഴ്ച്ച വൈകീട്ടോടെ ഭാഗികമായി പുനസ്ഥാപിക്കുമെന്നാണ് വിവരം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതമാണ് ഇന്ന് സജ്ജമാക്കുക. എന്നാല്‍ എറണാകുളം ഷൊര്‍ണൂര്‍ പാതിയിലെ ഗതാഗത നിയന്ത്രണം തുടരുകയാണ്. ഇതും ഇന്ന് വൈകീട്ടോടെ പുനസ്ഥാപിക്കാനാവുമെന്നും റെയില്‍ വേ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരത്തുനിന്ന് കായംകുളം, കോട്ടയം പാതയില്‍  ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കുമെന്ന് റെയില്‍വേ അറിച്ചത്. എന്നാല്‍ പാതയില്‍ ഗതാഗത നിയന്ത്രണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂര്‍ വരെയുള്ള റെയില്‍ഗതാഗതം ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ആലപ്പുഴ വഴി എറണാകുളം വരെയുള്ള റെയില്‍ഗതാഗതം ഇപ്പോള്‍ തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്.

അതേസമയം, തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന വേണാട്, ഏറനാട്
എക്‌സ്പ്രസുകള്‍ ഇന്നും എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ചെന്നൈ ഗുരുവായുര്‍ എക്‌സ്പ്രസ് എറണാകുളം -ഗുരുവായുര്‍ പാതയില്‍ സര്‍വീസ് നടത്തില്ല. ധന്‍ബാദ് എക്‌സ്പ്രസ് ചെന്നൈയില്‍ നിന്നും ധന്‍ബാദ് വരെ സര്‍വീസ് നടത്തും. പരശുറാം, ശബരി, മാവേലി എക്‌സ്പ്രസുകള്‍ ഇന്നും റദ്ദാക്കിയിട്ടുണ്ട്.

ഇതിന് പുറമെ, റോഡ് ഗതാഗതവും സാധാരണ നിലയിലേക്ക് എത്തുകയാണെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പന്തളം ഭാഗത്തെ കുത്തൊഴുക്ക് കുറഞ്ഞതോടെ എംസി റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. എന്നാല്‍ ഇതുവഴി രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മാത്രമെ തത്കാലം കടത്തിവിടുകയുള്ളു എന്നും അധികൃര്‍ അറിയിച്ചു. തൃശ്ശൂര്‍ – കോഴിക്കോട, തെന്മല – കോട്ടവാസല്‍ റൂട്ടിലെയും ഗതാഗതം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്.

നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട് അടച്ചിട്ടതോടെ തടസപ്പെട്ട കൊച്ചിയില്‍ നിന്നും തടസപ്പെട്ട വിമാന സര്‍വീസുകള്‍ക്കും പരിഹാം കാണാനുള്ള ശ്രമത്തിലാണ് അധികതര്‍. ഇതിന്റെ ഭാഗമായി കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും.
70 പേര്‍ക്കു യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തുക.

എയര്‍ ഇന്ത്യ സബ്‌സിഡറിയായ അലയന്‍സ് എയര്‍ ബെംഗളൂരുവില്‍ നിന്നു കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കാണ് സര്‍വീസ്. രാവിലെ ആറിനും പത്തിനും ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബെംഗളൂരുവിലേക്കും വിമാനം സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം കോയമ്പത്തൂര്‍ വഴി 7.30ന് ബെംഗളൂരുവിലെത്തും. ഈ വിമാനം 6.30നാണ് കോയമ്പത്തൂരിലെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍