UPDATES

ട്രെന്‍ഡിങ്ങ്

കാൻസറില്ലാതെ കീമോ: സ്വകാര്യ ലാബ് അധികൃതര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരി, ചികിത്സയ്ക്ക് നടപടിക്രമം നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി

എന്തു വേണമെങ്കിലും ചെയ്യാമെന്നാണ് സ്വകാര്യ ലാബ് അധികൃതരുടെ വാഗ്ദാനമെന്നു യുവതി പറയുന്നു.

പന്തളം കുടശനാട് സ്വദേശിനിയായ യുവതിക്ക് കാൻസർ സ്ഥിരീകരിക്കാതെ കീമോതെറാപ്പി നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കാൻസർ ചികിൽസയ്ക്ക് നടപടിക്രമങ്ങൾ നിശ്ചയിക്കുമെന്ന് ആരോഗ്യമന്തി. കുടശനാട് സ്വദേശി രജനിയുടെ സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരിട്ടതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കാന്‍സര്‍ ചികില്‍സയ്ക്കുള്ള നടപടിക്രമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരും. ഇതനുസരിച്ചായിരിക്കും ഇനിയുള്ള സംസ്ഥാനത്തെ ചികിൽസാ നടപടികൾ. കോട്ടയത്തെ സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ക്യാൻസര്‍ കണ്ടെത്താതെ കീമോ നടത്തിയ സംഭവത്തിലും തെറ്റായ റിപ്പോര്‍ട്ട് നൽകിയ സ്വകാര്യ ലാബിനെതിരെയും നടപടി ആവശ്യപ്പെട്ട് യുവതി ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിരുന്നു.

എന്നാൽ, പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡോക്ടര്‍മാര്‍ കൂടിയാലോചിച്ചാണ് യുവതിയുടെ ചികില്‍സ തുടങ്ങിയതെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. ക്ലിനിക്കൽ പരിശോധനയിലും, മാമോഗ്രാമിലും, ട്രൂകട്ട് ബയോപ്സിയിലും യുവതിക്ക് രോഗമുണ്ടെന്നായിരുന്നു റിപ്പോർട്ട്. സ്ഥിതി ഗുരുതരമാക്കുന്നതിന് മുൻപ് ചികിൽസ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. കാൻസറില്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ കീമോതെറാപ്പി നിര്‍ത്തിയതായും അധികൃതർ പറയുന്നു.

അതേസമയം, കാന്‍സര്‍ പരിശോധനയിൽ പിഴവ് സമ്മതിച്ചെന്നും വിഷയം വിവാദമാക്കരുതെന്നും ലാബ് അധികൃതർ ആവശ്യപ്പെട്ടെന്ന് പരാതിക്കാരി. പിഴവിൽ ലാബ് അധികൃതര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പരാതിക്കാരി ആരോപിച്ചു. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റ് എന്ന പരിപാടിയിലായിരുന്നു യുവതിയുടെ പ്രതികരണം. എന്തു വേണമെങ്കിലും ചെയ്യാമെന്നാണ് സ്വകാര്യ ലാബ് അധികൃതരുടെ വാഗ്ദാനമെന്നു യുവതി പറയുന്നു.

അതിനിടെ, രോഗം നിർണയിക്കാതെ ചികിൽസ നടത്തിയ സംഭവത്തിലും തെറ്റായ റിപ്പോർട്ട് നൽകിയതിലും പ്രതിഷധിച്ച് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ ആരോപണ വിധേയമായ സ്വകാര്യ ലാബിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അതേസമയം, കടുത്ത പാർശ്വ ഫലങ്ങളാണ് യുവതി നേരിടുന്നത്. മുടിമുഴുവൻ പൊഴിഞ്ഞു പോയി. ശരീരമാകെ കരിവാളിച്ച നിലയിലാണ്. ഇതിനിടെ വസ്ത്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന രജനിയുടെ ജോലിയുൾ നഷ്ടമായി. കുടുംബത്തിന്‍റെ വരുമാനമാര്‍ഗവും വഴി മുട്ടിയ അവസ്ഥയിലാണ്.

കാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോതെറാപ്പി നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ്; കാരണം സ്വകാര്യ ലാബുകളിലെ തെറ്റായ പരിശോധനാഫലം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍