UPDATES

ട്രെന്‍ഡിങ്ങ്

ജീന്‍സിട്ട സ്ത്രീകള്‍ ‘ശ്രീകോവിലില്‍’ കയറാമോ? പാര്‍ലമെന്റിലെത്തിയ തൃണമൂല്‍ എംപിമാര്‍ക്ക് നേരെ സദാചാര പൊലീസിംഗ്

പാര്‍ലമെന്റ് ഒരു ഫോട്ടോ സ്റ്റുഡിയോ അല്ല എന്നാണ് ഒരാളുടെ കമന്റ്. പാര്‍ലമെന്റിന് മുന്നില്‍ വിജയചിഹ്നവുമായി ഈ വേഷത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത മിമി ചക്രബര്‍ത്തിക്ക് എംപിയാകാന്‍ അര്‍ഹതയില്ല എന്ന് പറഞ്ഞ് ഒരാള്‍ രംഗത്തെത്തി.

17ാം ലോക്‌സഭയിലേയ്ക്ക് ബംഗാളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 22 തൃണമൂല്‍ എംപിമാരില്‍ രണ്ട് പേര്‍ പാന്റിട്ട് പാര്‍ലമെന്റിലെത്തിയത് സോഷ്യല്‍ മീഡിയയിലെ സദാചാര പൊലീസുകാര്‍ക്ക് ദഹിച്ചില്ല. ബംഗാളി നടിമാരായ നുസ്രത് ജഹാനും മിമി ചക്രബര്‍ത്തിയുമായാണ് പാന്റും ഷര്‍ട്ടുമിട്ട് പാര്‍ലമെന്റിലെത്തിയത്. വനിത എംപിമാര്‍ സാരിയോ സാല്‍വാര്‍ കമ്മീസോ ധരിച്ച് മാത്രം പാര്‍ലമെന്റിലത്തുന്ന പതിവ് തെറ്റിച്ച് സാധാരണ ഉപയോഗിക്കുന്ന കാഷ്വല്‍ വസ്ത്രങ്ങളിട്ട് വന്നത് പലര്‍ക്കും പിടിച്ചില്ല.

പാര്‍ലമെന്റ് ഒരു ഫോട്ടോ സ്റ്റുഡിയോ അല്ല എന്നാണ് ഒരാളുടെ കമന്റ്. പാര്‍ലമെന്റിന് മുന്നില്‍ വിജയചിഹ്നവുമായി ഈ വേഷത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത മിമി ചക്രബര്‍ത്തിക്ക് എംപിയാകാന്‍ അര്‍ഹതയില്ല എന്ന് പറഞ്ഞ് ഒരാള്‍ രംഗത്തെത്തി. അതേസമയം സ്വന്തം ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്തിയ ഇവരെ അഭിനന്ദിക്കുന്നവരുമുണ്ട്. പാര്‍ലമെന്റിന്റെ വസ്ത്രധാരണ രീതികളിലുള്ള പോസിറ്റീവായ മാറ്റമായാണ് ചിലര്‍ ഇതിനെ കണ്ടത്.

നിയുക്ത എംപിമാര്‍ക്കുള്ള ഐഡി കാര്‍ഡുകളുമായി ഇരു നടിമാരും ഫോട്ടോകളെടുത്തു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വെളുത്ത ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു മിമി ചക്രബര്‍ത്തിയുടെ വേഷം. നുസ്രത് ജഹാന്‍ ആണെങ്കില്‍ വൈന്‍ കളറുള്ള പാന്റ്‌സും ടോപ്പും. നുസ്രത് ജഹാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തന്നെ ജയിപ്പിച്ച് ലോക്‌സഭയിലേയ്ക്കയച്ച ബാസര്‍ഹാത്തിലെ ജനങ്ങളോടും നന്ദി പറഞ്ഞു.

ബാസിര്‍ ഹാത്തില്‍ നിന്ന് മൂന്നര ലക്ഷത്തില്‍ പരം വോട്ടിനാണ് നുസ്രത് ജഹാന്‍ ജയിച്ചത്. മിമി ചക്രബര്‍ത്തി ജാദവ്പൂരില്‍ നിന്ന് ജയിച്ചത് മൂന്ന് ലക്ഷത്തില്‍ പരം വോട്ടിന്. ബംഗാളിലെ ജനപ്രിയ സിനിമ-സീരിയല്‍ നടിമാരാണ് ഇരുവരും. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരു സീറ്റുകളിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. 1.3 ലക്ഷത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ആകെയുള്ള 42 സീറ്റുകളിലും 17 എണ്ണത്തിലും വനിത സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ തൃണമൂലിന് വേണ്ടി മമത ബാനര്‍ജി മത്സരിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍