UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് വിഷയത്തിൽ ബഹളം; രാജ്യസഭ രണ്ട് മണിവരെ നിർത്തിവച്ചു

മുത്തലാഖ് ബില്ലിനെ രാജ്യസഭയിൽ ഒരുമിച്ച് എതിർക്കാൻ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്നു ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ധാരണ

പ്രതിപക്ഷ ബഹളത്തെ തുടർന്ന മുത്തലാക് ബില്‍ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കാനിരുന്ന രാജ്യ സഭ ഉച്ചക്ക് രണ്ട് മണിവരെ പിരിഞ്ഞു. അണ്ണാ ഡി.എം.കെ അടക്കമുള്ള പാർട്ടികളുടെ എംപിമാരാണ് മുത്തലാഖ് ബിൽ അടക്കം വിവിധ വിഷയങ്ങള്‍ ഉയർത്തി ബഹളം ഉയർത്തിയത്.

അതിനിടെ മുത്തലാഖ് ബില്ലിനെ രാജ്യസഭയിൽ ഒരുമിച്ച് എതിർക്കാൻ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്നു ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ധാരണയായി. കോണ്‍ഗ്രസിന് പുറമെ സി.പി.എം, സി.പി.ഐ, ആർ.എസ്.പി, മുസ് ലിം ലീഗ്, കേരളാ കോൺഗ്രസ് എം അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തയോഗത്തിന്റെതാണ് തീരുമാനം. സഭാ കക്ഷി നേതാവ് ഗുലാം​നബി ആസാദിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്.

അതിനിടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ എൻഡിഎക്ക് ഒപ്പം നിന്ന എെഎഡിഎംകെ മുത്തലാഖ് വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത് ഭരണപക്ഷത്തിന് രാജ്യസഭയില്‍ തിരിച്ചടിയാണ്. ബിൽ വോട്ടെടുപ്പിന് വരുമ്പോൾ രാജ്യസഭ‍ ബഹിഷ്കരിക്കാനാണ് സമാജ് വാദി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും തീരുമാനിച്ചിട്ടുള്ളതെന്നതും ബിജെപിക്ക് തിരിച്ചടിയായേക്കും. 11നെതിരെ 245 വോട്ടി​നാണ് മുത്തലാഖ് ബില്ല് ലോക്സഭ പാസാക്കിയത്.

മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ; ഒന്നിച്ചെതിർക്കാൻ പ്രതിപക്ഷം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍