UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ്; കുഞ്ഞാലിക്കുട്ടിയുടെ നിലപാട് അണികളിൽ അതൃപ്തി ഉണ്ടാക്കി: സാദിഖലി തങ്ങൾ

ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ജനപ്രതിനിധികൾ വീഴ്ച വരുത്തരുത്. ഇപ്പോഴത്തെ അനുഭവം എല്ലാ ജനപ്രതിനിധികൾക്കും ഒരു പാഠമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുത്തലാഖ് ബില്ല് ലോക് സഭയിൽ ചർച്ച ചെയ്ത സമയത്തുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം പാർട്ടിയിലും അണികളിലും അതൃപ്തിയുണ്ടാക്കിയതായി സാദിഖലി തങ്ങൾ. ഒരു ജനപ്രതിനിധിയില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് അന്ന് സംഭവിച്ചത്. വിഷയത്തിൽ അണികളുടെ വികാരത്തെ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും സാദിഖലി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ജനപ്രതിനിധികൾ വീഴ്ച വരുത്തരുത്. ഇപ്പോഴത്തെ അനുഭവം എല്ലാ ജനപ്രതിനിധികൾക്കും ഒരു പാഠമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്വങ്ങളിൽ നിന്നും പിറകോട്ട് പോവുന്നത് പാർടി താൽപര്യത്തിനും രാജ്യ താൽപര്യത്തിനും വിരുദ്ധമാണ്. സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ മുൻകരുതലും, മുന്നറിയിപ്പും ജനപ്രതിനിധികൾക്ക് നൽകുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലീം ലീഗ് ലോക്സഭയിൽ കടമ നിർവഹിച്ചിട്ടുണ്ട്. ഇ ടി മുഹമ്മദ് ബഷീർ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തതിലൂടെ പാർടി ഉത്തരവാദിത്വം നിർവഹിച്ചെന്നും അദ്ദേഹം പറയുന്നു.

എന്നാൽ‌, എം പി എന്ന നിലയിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തനങ്ങളെ ലീഗ് അംഗീകരിക്കുന്നെന്നും സാദിഖലി പറയുന്നു. അദ്ദേഹം ഡൽഹിയിൽ തുടരണമെന്നാണ് പാർടിയുടെ നിലപാട്. ഇപ്പോഴത്തെ പ്രശ്നങ്ങൾ കുഞ്ഞാലിക്കുട്ടി, ശിഹാബ് തങ്ങളെ കണ്ട് വിശദീകരിക്കുമെന്നാണ് കരുതുന്നത്. അതോടെ വിവാദങ്ങൾ അവസാനിക്കുമെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

മലപ്പുറത്തിന്റെ മുത്തിനെതിരെ ലീഗില്‍ കലാപക്കൊടി ഉയരുമ്പോള്‍

‘അവിടെ മുത്തലാഖ്, ഇവിടെ കല്യാണം’; കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ അണികളുടെ ട്രോളും പ്രതിഷേധവും

 

ബില്ലോ കല്യാണമോ വലുത്? മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്ന ദിവസം പാര്‍ലമെന്‍റിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ചർച്ചയാകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍