UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം; ജീവനക്കാർ സമരത്തിലേക്ക്

തീരുമാനം  കരാര്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നതാണ് ജീവനക്കാർ പ്രധാന ആശങ്ക.

തിരുവനന്തപുരം വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തിന് കീഴിലേക്ക് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര പ്ര്യാപനവുമായി എയർപോർട്ട് അതോറിറ്റി ജീവനക്കാർ. ഇതിന്റെ ഭാഗമായി അടുത്ത ദിവസം തന്നെ സൂചനാ സമരം നടത്തുമെന്നും എയർപോർട്സ് അതോറിറ്റി എംപ്ലോയിസ് യൂണിയൻ  വ്യക്തമാക്കുന്നു. സൂചന സമരത്തിന് ശേഷം ഡിസംബർ 10 മുതൽ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നും യുനിയനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ലാഭത്തിലുള്ള വിമാനത്താവളങ്ങൾ സ്വകാര്യവ്യക്തികൾക്ക് തീറെഴുതി നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിൽ നിന്നും കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നം ഇവർ ആവശ്യപ്പെടുന്നു. പുതിയ തീരുമാനം  കരാര്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നതാണ് ഇവരുടെ പ്രധാന ആശങ്ക.

എന്നാൽ ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ മാതൃകയില്‍ ലോകോത്തര നിലവാരത്തിലേക്ക് തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളെ എത്തിക്കാനാണ് ശ്രമം. ഇതിനാണ് പിപിപി മാതൃകയില്‍ നടത്തിപ്പ് കൈമാറുന്നതെന്നും കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം.

അതേസമയം, മുൻവർഷങ്ങളിലെ കണക്കുകൾ ചൂണ്ടിക്കാട്ടുമ്പോൾ തിരുവനന്തപുരം  ലാഭത്തിലുള്ള എയർ പോർട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ  തീരുമാനത്തെ എതിർക്കുന്നത്.  2017-18 വര്‍ഷത്തില്‍ മാത്രം 43,90,120 യാത്രക്കാരാണ് വിമാനത്താവളത്തിൽ എത്തിയത്.

ആറ് വർഷത്തെ കണക്കെടുത്താൽ തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ നൂറു ശതമാനം വർദ്ധനവാണുണ്ടായിട്ടുണ്ട്. രണ്ട് ടെര്‍മിനലുകലുകളിലെയും എക്‌സിക്യുട്ടീവ് ലോഞ്ചുകളില്‍ നിന്ന് ലഭ്യമാകുന്ന വരുമാനത്തിലും ഇരട്ടി വര്‍ധന രേഖപ്പെടുത്തുന്നു. ഇത്തരം സാഹചര്യങ്ങൾ‌ നിലക്കെയാണ് സ്വകാര്യവത്കരണത്തിനുള്ള നീക്കമെന്നും ജീവനക്കാർ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍