UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ ചന്ദ്രശേഖര റാവു തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

രാജ് ഭവനിൽ നടന്ന ചടങ്ങലായിരുന്നു സത്യ പ്രതിജ്ഞ.

നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിറകെ തെലങ്കാന മുഖ്യമന്ത്രിയായി ടി ആർഎസ് നേതാവ് കെ ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ നടന്ന ചടങ്ങലായിരുന്നു സത്യ പ്രതിജ്ഞ. ഗവർണർ ഇ എഎസ് എൽ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു സംസ്ഥാന  മുഖ്യമന്തിയായി  ചുമതലയേൽക്കുന്നത്. ചന്ദ്ര ശേഖരറാവു മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന നിയമ സഭാ തിരഞ്ഞെടുപ്പ് ഫല പ്രകാരം തെലങ്കാനയില്‍ കോൺഗ്രസിനെ അതി ദയനീയമായി പരാജയപ്പെടുത്തിയാണ് ടി ആർ‌എസ് സംസ്ഥാനത്ത് അധികാരം പിടിച്ചത്. 119 സീറ്റുള്ള സംസ്ഥാനത്ത് 88 സീറ്റുകൾ നേടിയാണ് ടിആർഎസ് വിജയിച്ചത്. കോൺഗ്രസ് സീറ്റുകള്‍ സ്വന്തമാക്കിയപ്പോൾ ബിജെപി 1, മറ്റുള്ളവർ 11 സീറ്റുകളും സ്വന്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍