UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിപ്പബ്ലിക് ദിനാഘോഷത്തില്‍ ട്രംപ് എത്തില്ല; ഇന്ത്യയുടെ ക്ഷണം നിരസിച്ചതായി റിപ്പോര്‍ട്ട്

വൈറ്റ് ഹൗസാണ് പ്രസിഡന്റിന്റെ യാത്രകളെക്കുറിച്ച് വിവരം കൈമാറുന്നതെന്നാണ് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയുടെ പ്രതികരണം.

റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ക്ക് മുഖ്യാഥിതിയാവുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ ക്ഷണം യുഎസ് പ്രസിഡന്റെ ഡൊണള്‍ഡ് ട്രംപ് നിഷേധിച്ചതായി റിപ്പോര്‍ട്ട്. ജനുവരിയില്‍ നടക്കുന്ന യുഎസ് സ്‌റ്റേറ്റ് ഓഫ് യുനിയന്‍ അഡ്രസ് നടക്കുന്നതാണ് ക്ഷണം നിരസിക്കാനുള്ള കാരണമെന്നാണ് യുഎസ് അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ ട്രംപിന്റെ പിന്‍മാറ്റം ഇന്ത്യ യുഎസ് നയതന്ത്ര ബന്ധത്തില്‍ വന്ന വിടവാണെന്നും അഭ്യൂഹങ്ങളുണ്ട്.

യുഎസ് ഉപരോധം നിലനില്‍ക്കെ ഇറാനില്‍ നിന്നും എണ്ണവാങ്ങാനുള്ള ഇന്ത്യയുടെ നീക്കം നേരത്തെ ട്രംപ് ഭരണകൂടത്തെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് പുറമെ ഉപരോധ ഭീഷണി ഉള്‍പ്പെടെ തള്ളി റഷ്യയില്‍ നിന്നും പ്രതിരോധ കരാറിന് തയ്യാറായതിനും പിറകെയാണ് ട്രംപിന്റെ പിന്‍മാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

എന്നാല്‍ പിന്‍മാറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. വൈറ്റ് ഹൗസാണ് പ്രസിഡന്റിന്റെ യാത്രകളെക്കുറിച്ച് വിവരം കൈമാറുന്നതെന്നാണ് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയുടെ പ്രതികരണം. ട്രംപിനെ ഇന്ത്യ ക്ഷണിച്ചിരുന്നതായി വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറാ സാന്‍ഡേഴ്‌സാണ് ഓഗസ്റ്റ് ആദ്യം വാരത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ട്രംപിന്റെ യാത്രാ പദ്ധതിയെന്താണെന്ന് ഇവര്‍ പറഞ്ഞിരുന്നില്ല.

അതേസമയം, ട്രംപിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിന് മുന്‍പ് ക്ഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടതിനെതിരെ മുന്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ വിമര്‍ശനവുമായും രംഗത്തെത്തി. മുന്‍പ് 2015 ല്‍ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയാതുള്‍പ്പെടെ യുഎസ് മുന്‍പ്രസിഡന്റ് ബറാക് ഒബാമ രണ്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍