UPDATES

വിദേശം

കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച വൈകിയേക്കുമെന്ന് സുചന നല്‍കി ട്രംപ്

അടുത്തിടെ കിം ജോങ് ഉന്‍ നടത്തിയ ചൈന സന്ദര്‍ശനത്തിന് ശേഷമാണ് കിമ്മിന്റെ നിലപാടില്‍ മാറ്റം വന്നതെന്നും ട്രംപ് ആരോപിച്ചു.

ജൂണ്‍ 12 ന് സിങ്കപ്പൂരില്‍ നിശ്ചയിച്ചിരുന്ന ട്രംപ് – കിം ജോങ് ഉന്‍ കൂടിക്കാഴ്ച വൈകിയേക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ്. കുടിക്കാഴ്ച സംബന്ധിച്ച നിബന്ധനകള്‍ ഉത്തര കൊറിയ അംഗീകരിച്ചാല്‍ നടപടിയുമായി മുന്നോട്ടുപോവും, മറിച്ചാണെങ്കില്‍ നടപടി വൈകാന്‍ ഇടയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് സന്ദര്‍ശനത്തിനെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ സ്വീകരിച്ച ശേഷം വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുകായിരുന്നു ട്രംപ്.

യുഎസ് ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുകയാണെന്ന് ആരോപിച്ച് സിങ്കപ്പൂര്‍ കൂടിക്കാഴ്ചയില്‍ നിന്നും പിന്‍മാറുമെന്ന് നേരത്തെ ഉത്തര കൊറിയ നിലപാടെടുത്തിരുന്നു.

എന്നാല്‍ കൂടിക്കാഴ്ചയ്ക്കായി യുഎസ് മുന്നോട്ട് വച്ച നിബന്ധനകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല. ആണവ നിരായുധീകരണമാണ് തങ്ങള്‍ മുന്നോട്ട് വച്ച പ്രധാന ആവശ്യമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.കിം തയ്യാറായാല്‍ കൂടിക്കാഴ്ച സുഗമായി നടക്കും എന്നാല്‍ അടുത്തിടെ കിം ജോങ് ഉന്‍ നടത്തിയ ചൈന സന്ദര്‍ശനത്തിന് ശേഷമാണ് കിമ്മിന്റെ നിലപാടില്‍ മാറ്റം വന്നതെന്നും ട്രംപ് ആരോപിച്ചു.

ട്രംപ്- കിം കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിറകെയാണ് നിലപടില്‍ വ്യത്യാസം വരുത്തി ട്രംപ് രംഗത്തെത്തിയത്. കൂടിക്കാഴ്ചക്ക് ഉത്തര കൊറിയയെ നിര്‍ബന്ധിച്ച ചൈനീസ് നടപടിയെയും മൈക്ക് പോംപി അഭിനന്ദിച്ചിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍