UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രംപ് ആദ്യം ഇമ്രാന്‍ ഖാനെ കാണും, പിന്നെ മോദിയെ

യുഎന്‍ പൊതുസഭയുടെ 74ാമത് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദിയും ഇമ്രാന്‍ ഖാനും ന്യൂയോര്‍ക്കിലെത്തുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തും. ചൊവ്വാഴ്ചയാണ് ട്രംപ് മോദിയുമായി ചര്‍ച്ച നടത്തുക. നാളെ ടെക്‌സാസിലെ ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി പരിപാടിയില്‍ മോദിക്കൊപ്പം ട്രംപ് പങ്കെടുക്കും. യുഎന്‍ പൊതുസഭയുടെ 74ാമത് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദിയും ഇമ്രാന്‍ ഖാനും ന്യൂയോര്‍ക്കിലെത്തുന്നത്.

50,000ത്തിലധികം ഇന്ത്യന്‍ അമേരിക്കക്കാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്ന പരിപാടിയാണ് ഹൗഡി മോദി. ഹൗഡി മോദി പരിപാടി കഴിഞ്ഞ് ഞായറാഴ്ച രാത്രി ട്രംപ് ന്യൂയോര്‍ക്കിലെത്തും. ഓഹിയോവില്‍ വച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി ട്രംപ് ചര്‍ച്ച നടത്തും. തിങ്കളാഴ്ച രാവിലെ ട്രംപ് ഇമ്രാന്‍ ഖാനെ (സെപ്്റ്റംബര്‍ 23) കാണും.

മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടിയില്‍ ട്രംപ് പങ്കെടുക്കും. ഇതിന് ശേഷമാണ് വിവിധ രാജ്യങ്ങളുടെ നേതാക്കളെ കാണുക. ഇമ്രാന്‍ ഖാനെയാണ് ആദ്യം കാണുന്നത്. പിന്നീട് പോളണ്ട് പ്രസിഡന്റ് ആന്ദ്രെ സെബാസ്റ്റ്യന്‍ ഡ്യൂഡ, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ് ആര്‍ഡന്‍, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂങ്, ഈജീപ്റ്റ് പ്രസിഡന്റ് അബ്ദേല്‍ അല്‍ സിസി, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ തുടങ്ങിയവരുമായും ട്രംപ് ചര്‍ച്ച നടത്തും. സെപ്റ്റംബര്‍ 24ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ച ശേഷം ട്രംപ് ലോകനേതാക്കളുമായുള്ള ചര്‍ച്ച തുടരും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാഖി

ഉഭയകക്ഷി പ്രശ്‌നങ്ങളും പ്രാദേശികവും അന്താരാഷ്ട്രവുമായ പ്രശ്‌നങ്ങളും വ്യാപാര തര്‍ക്കവും മോദിയും ട്രംപും ചര്‍ച്ച ചെയ്യും. അഫ്ഗാനിസ്താനിലെ സമാധാന പ്രക്രിയ അടക്കമുള്ളവ ചര്‍ച്ചയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍