UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസർക്കോട് ഇരട്ടക്കൊല; ആയുധങ്ങള്‍ കണ്ടെത്തി, തെളിവെടുപ്പിന് എത്തിച്ച പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

ആയുധങ്ങള്‍ കേസിൽ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരന്‍ തിരിച്ചറിഞ്ഞു.

കാസര്‍കോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി.  വടിവാളും മൂന്ന് ഇരുമ്പു ദണ്ഡുകളുമാണ് കൊലനടന്ന പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ സമീപത്തുള്ള റബർ തോട്ടത്തിലെ പൊട്ടക്കിണറിൽ നിന്നും കണ്ടെത്തിയത്. ആയുധങ്ങള്‍ കേസിൽ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരന്‍ തിരിച്ചറിഞ്ഞു. പീതാംബരനെ കല്ലിയോട് എത്തിച്ചാണ് തെളിവെടുത്തത്. പ്രതിയെയും കൊണ്ട് പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ കയ്യേറ്റ ശ്രമം ഉണ്ടായി. സ്ഥലത്ത് നേരിയ സംഘര്‍ഷം നിലനില്‍നിന്നിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പീതാംബരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.

അതേസമയം . കൊലപാതകത്തിന്റെ ഉത്തരവാദിത്തം പീതാംബരന്‍ ഏറ്റെടുത്തിരുന്നു. കാസർക്കോട് ഇരട്ടക്കൊല നേരിട്ട് നടപ്പാക്കിയെന്നും ക്വട്ടേഷന്‍ സംഘത്തിന് പങ്കില്ലെന്ന് പീതംബരന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

കൃപേഷിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തിയെന്നും , ഇതിനിടെ ഇരട്ടകൊലപാതകത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പീതാംബരന്റെ കുടുംബം രംഗത്തെത്തി. പാർട്ടി പറയാതെ പീതാംബരൻ കൊല ചെയ്യില്ലെന്നാണ് ഭാര്യ മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇരട്ടക്കൊലക്കേസിൽ എ. പീതാംബരനുൾപ്പെടെ ആറു പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍