UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗംഗാ തീരത്ത് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍, പരാതിപ്പെടാന്‍ തയ്യാറാവാതെ ഇര

ഞായറാഴ്ചയായിരുന്നു ഉത്തര്‍ പ്രദേശിലെ സിമാര്‍ ഖട്ടില്‍ 45 കാരി ഗംഗാതീരത്ത് ബലാല്‍സംഗത്തിന് ഇരയായത്.

ഗംഗാനദിയില്‍ കുളിക്കാനെത്തിയ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രകാരമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഉത്തര്‍ പ്രദേശിലെ സിമാര്‍ ഖട്ടില്‍ 45 കാരി ഗംഗാതീരത്ത് ബലാല്‍സംഗത്തിന് ഇരയായത്. സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിന് പിറകെയാണ് അറസ്റ്റ് വാര്‍ത്ത പുറത്തുവരുന്നത്. നദിയില്‍ കുളിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയെ രണ്ട് പേര്‍ചേര്‍ന്ന് ബലമായി പിടിച്ചു കൊണ്ടുപോവുന്നതും പീഢനത്തിന് ഇരയാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഗംഗാനദിയുടെ പവിത്രത മാനിച്ചെങ്കിലും തന്നെ ബലാല്‍സംഗം ചെയ്യരുതെന്ന് യുവതി അപേക്ഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

തിങ്കളാഴ്ചയാണ് കുളിച്ചുകൊണ്ടിരുന്ന യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്.  പ്രതികളെ വീഡിയോയുടെ സഹായത്തോടെ യുവതി തിരിച്ചറിയുകയായിരുന്നു. യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസ്സെടുക്കുകയായിരുന്നു. പരാതിക്കായി യുവതിയെ വീട്ടില്‍ സമീച്ചെങ്കിലും ഇവര്‍ തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച് വൈകുന്നേരം വരെ ഇവര്‍ പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ലെന്നും. പോലീസ് നിര്‍ബന്ധിച്ചാണ് മൊഴിയെടുത്തതെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറയുന്നു.

ഇവരുടെ ഗ്രാമവാസികള്‍ തന്നെയായ ശിവ്പൂജന്‍ മഹ്‌തോ, വിശാല്‍ എന്നവരാണ് പൊലീസിന്റെ പിടിയിലായതെന്നാണ് വിവരം. എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് ഡിലീറ്റ് ചെയ്തിരിക്കാമെന്നും, വീഡിയോ കണ്ടെത്തുന്നതിനായി ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറയുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016ല്‍ മാത്രം രാജ്യത്ത് 39,000 ബലാല്‍സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അതിക്രമങ്ങളുടെ 99 ശതമാനത്തോളം ഇപ്പോഴും മറയ്ച്ചുവയക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബലാല്‍സംഗക്കേസുകള്‍ പരിഗണിക്കുന്നതില്‍ ഇന്ത്യയിലെ നിയമങ്ങളില്‍ കാര്യമായ പുരോഗതി വന്നിട്ടുള്ളതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച് പറയുന്നു.

വിദ്യാർത്ഥിനിയെ സഹപാഠികൾ കൂട്ടബലാൽസംഗം ചെയ്ത സംഭവം: പോൺ നിരോധിക്കണമെന്ന് ഹൈക്കോടതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍