UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ വധശിക്ഷ പോലീസുകാര്‍ക്ക് പാഠമാവണം; ഉരുട്ടിക്കൊലക്കേസിന്റെ 13 വര്‍ഷത്തെ നാള്‍വഴികള്‍

2005 സെപ്തംബര്‍ 27 ന് ത്‌ദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖാപം നടന്ന ദിവസമായിരുന്നു തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍ എന്ന 28 കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

കേരള ചരിത്രത്തില്‍ ആദ്യമായി  സര്‍വീസിലിരിക്കുന്ന പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചു കൊണ്ട്  ഉദയകുമാര്‍ കസ്റ്റഡി മരണക്കേസില്‍ കോടതി വിധി. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ 13 വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ തിരുവന്തപുരം സിബി ഐ കോടതി സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്.

2005 സെപ്തംബര്‍ 27 ന്  തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന ദിവസമായിരുന്നു തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍ എന്ന 28 കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് ക്രൂരമായി മര്‍ദനത്തിനിരയായ ഉദയകുമാറിനെ അന്നേദിവസം രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന്  സമാനതകളില്ലാത്ത നിയമപ്പോരാട്ടത്തിന്റെ നാളുകള്‍.

കേസിന്റെ നാള്‍ വഴികളിലൂടെ

2005 സെപ്റ്റംബര്‍ 27 : മോഷണക്കേസില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഉദയകുമാറിനെ (28) കസ്റ്റഡിയിലെടുത്തു. രാത്രി പത്തരയോടെ മര്‍ദനമേറ്റനിലയില്‍ ആശുപത്രിയിലെത്തിക്കുന്നു. തുടര്‍ന്ന മരണം.

സെപ്റ്റംബര്‍ 29: നര്‍ക്കോടിക്സ് എസി വക്കം പ്രഭ കേസന്വേഷണം തുടങ്ങി. കോണ്‍സ്റ്റബിള്‍ ജിതകുമാര്‍, എആര്‍ ക്യാംപിലെ ശ്രീകുമാര്‍ എന്നവര്‍ക്കു സസ്പെന്‍ഷന്‍.

സെപ്റ്റംബര്‍ 30: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടയില്‍ 22 ക്ഷതങ്ങള്‍. സ്റ്റേഷന് സമീപം ഇരുമ്പുകമ്പി കണ്ടെത്തി.

ഒക്ടോബര്‍ 1: ഫോര്‍ട്ട് സിഐ ആയിരുന്ന ഇകെ സാബുവിനെ സസ്‌പെന്‍ഡ് ചെയ്തു.

ഒക്ടോബര്‍ 3: ശ്രീകുമാര്‍, ജിതകുമാര്‍ എന്നിവര്‍ കീഴടങ്ങുന്നു

ഒക്ടോബര്‍ 4: ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്കു വീടും സ്ഥലവും നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതിയില്‍ ഡമ്മി പ്രതികളെ ഹാജരാക്കി മാധ്യമപ്രവര്‍ത്തകര്‍ കബളിപ്പിക്കാന്‍ കോടതിമുറ്റത്തു പൊലീസിന്റെ നീക്കം

ഒക്ടോബര്‍ 5: അന്വേഷണം ക്രൈംബ്രാഞ്ചിന്. മൂന്നാം പ്രതിയും ഫോര്‍ട്ട് സ്റ്റേഷനിലെ കോണ്‍സ്റ്റബിളുമായിരുന്ന സോമനെ അറസ്റ്റില്‍.

ഒക്ടോബര്‍ 10: കോടതിവളപ്പില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പേട്ട സിഐ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു സസ്‌പെന്‍ഷന്‍.

നവംബര്‍ 11: ഉദയകുമാറിനെ ഉരുട്ടിക്കൊന്നതെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരണം. പേശിക്കും ഞരമ്പുകള്‍ക്കുമേറ്റ ക്ഷതം മരണകാരണമെന്നും മുന്നുപേര്‍ കൃത്യത്തില്‍ പങ്കാളികളായെ്ന്നും നിഗമനം.

2006 ഫെബ്രുവരി 12: പ്രതികളായ മൂന്നു പൊലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സിഐയും രണ്ട് എസ്‌ഐ, ഒന്‍പതു പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ.

2007 ജൂലൈ 2: കേസിലെ പ്രധാന സാക്ഷി സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്യന്നു.

ജൂലൈ 4: സാക്ഷി പട്ടികയില്‍ ഉണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഡി. വിജയകുമാര്‍, കോണ്‍സ്റ്റബിള്‍ അനില്‍കുമാര്‍ എന്നിവര്‍ കൂറുമാറി.

സെപ്റ്റംബര്‍ 23: ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ക്കു ജാമ്യം.

സെപ്റ്റംബര്‍ 13: അന്വേഷണം സിബിഐക്ക വിടണമെന്ന് ഹൈക്കോടതി

2008 ഓഗസ്റ്റ് 26: സിബിഐ അന്വേഷണം ആരംഭിച്ചു.

ഒക്ടോബര്‍ 20: ഹെഡ് കോണ്‍സ്റ്റബിള്‍ ഡി. വിജയകുമാര്‍, കോണ്‍സ്റ്റബിള്‍ അനില്‍ കുമാര്‍ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്യുന്നു.

2009 മേയ്18: എഫ്‌ഐആര്‍ തിരുത്തല്‍, വ്യാജരേഖ ചമച്ചയക്കല്‍ എന്നീ ആരോപണങ്ങളില്‍ എസ്‌ഐ: രവീന്ദ്രന്‍ നായര്‍, ഹെഡ്കോണ്‍സ്റ്റബിള്‍ ഹീരാലാല്‍ എന്നിവര്‍ സിബി ഐ കസ്റ്റഡിയില്‍.

2010 സെപ്റ്റംബര്‍ 27: മൂന്നു പൊലീസുകാര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം.

ഡിസംബര്‍ 14: ഹെഡ്കോണ്‍സ്റ്റബിള്‍ വി പി മോഹനന്‍, സിഐ ടി അജിത്കുമാര്‍, അസി. കമ്മിഷണര്‍ ഇ കെ സാബു എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ സിബിഐക്ക് സര്‍ക്കാരിന്റെ അനുമതി.

2012 ജൂണ്‍ 29: അനുബന്ധ കുറ്റപത്ര പ്രകാരം പുനര്‍വിചാരണ വേണമെന്ന സിബിഐ ഹൈക്കോടതി തള്ളുന്നു.

നവംബര്‍ 17: നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും, കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കണമെന്നും ആവശ്യപ്പെട്ട് ഉദയകുമാറിന്റെ മാതാവ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

2013 ഏപ്രില്‍ 8്: പ്രതികളായ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു.

2014 മേയ് 12: എസ്പി: ടി.കെ. ഹരിദാസിനെ ഏഴാം പ്രതിയാക്കി സിബിഐയുടെ ഒറ്റ കുറ്റപത്രം.

ജൂണ്‍ 27: വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ.

2015 ജനുവരി 9: പ്രതി ടികെ ഹരിദാസിനെതിരേ കൊലക്കേസില്‍ വിചാരണ വേണ്ടെന്ന് ഹൈക്കോടതി.

ഒക്ടോബര്‍ 20: വിചാരണ അട്ടിമറിക്കാന്‍ ശ്രമമെന്നാരോപിച്ച് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയില്‍.

2016 മാര്‍ച്ച് 31: അമ്മയ്ക്കു സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കണമെന്നു ഹൈക്കോടതി.

2018 മാര്‍ച്ച് 10: മൂന്നാം പ്രതി സോമന്റെ (56) മരണം.

2018 ജൂലൈ 20: കേസില്‍ വാദം പൂര്‍ത്തിയായി..

2018 ജൂലൈ 24: അഞ്ച് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതിയുടെ കണ്ടെത്തല്‍.

2018 ജൂലൈ 25: രണ്ട് പ്രതികള്‍ക്ക് തൂക്കുകയര്‍ ഉള്‍പ്പെടെ പ്രതികളായ 5 പൊലീസുകാരെ ശിക്ഷിച്ചുകൊണ്ട് കോടതിയുടെ സുപ്രധാന വിധി

പലതവണ കൊല്ലാന്‍ ശ്രമിച്ചു; എന്നിട്ടും ഞാന്‍ പിടിച്ചുനിന്നത് ഇന്നത്തേക്ക് വേണ്ടിയാണ്: പ്രഭാവതിയമ്മ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍