UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉദയകുമാര്‍ കൊലക്കേസ്: ഇന്‍ക്വസ്റ്റ് നടത്തിയ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് കെ വി മോഹന്‍ കുമാര്‍ ഐഎഎസ്‌

മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ഉണ്ടായിരുന്ന മൃതദേഹത്തില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല. എന്നാല്‍ വസ്ത്രങ്ങള്‍ മാറ്റി പരിശോധിച്ചപ്പോള്‍ തുടയില്‍ കടും നിറത്തിലുള്ള പാടുകള്‍ ഉണ്ടായിരുന്നു. ഇതു പരിശോധിക്കുന്നതിനിടെ സോറിയാസിസ് ആണെന്നായിരുന്നു കൂടെ ഉണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ പ്രതികരണം.

ഉദയകുമാര്‍ കസ്റ്റഡിമരണക്കേസ് തന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭമാണെന്ന പൊതു വിദ്യഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍. തിരുവനന്തപുരത്ത് ആര്‍ഡിഒ ആയിരിക്കെയായിരുന്നു സംഭവം. മോഷണത്തിന്റെ പേരില്‍ പിടികൂടിയ പ്രതി കസ്റ്റഡിയിലിരിക്കെ നെഞ്ചു വേദന വന്ന് മരിച്ചെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി എത്തിയത് താനായിരുന്നു. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ഉണ്ടായിരുന്ന മൃതദേഹത്തില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല. എന്നാല്‍ വസ്ത്രങ്ങള്‍ മാറ്റി പരിശോധിച്ചപ്പോള്‍ തുടയില്‍ കടും നിറത്തിലുള്ള പാടുകള്‍ ഉണ്ടായിരുന്നു. ഇതു പരിശോധിക്കുന്നതിനിടെ സോറിയാസിസ് ആണെന്നായിരുന്നു കൂടെ ഉണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ പ്രതികരണം. എന്നാല്‍ വിരല്‍ കൊണ്ട് തൊട്ടപ്പോള്‍ കുഴിഞ്ഞു പോവുന്ന തരത്തില്‍ രക്തം കട്ടപിടിച്ചതായിരുന്നു. കടുത്ത ആയുധം കൊണ്ടുളള ക്ഷതാണെന്ന് മനസ്സിലായതോടെയാണ് വിശദ്ധമായ പരിശോധയ്ക്ക മുതിര്‍ന്നത്. തുടര്‍ന്നാണ് കാല്‍പ്പാദത്തില്‍ അടിയേറ്റ് പൊട്ടിയിരുന്നതായി കണ്ടെത്തിയതെന്നും മോഹന്‍ കുമാര്‍ പറയുന്നു.

സാധാരണ ആര്‍ഡിഒ ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ പോലീസ് ഉണ്ടാവാറില്ല, എന്നാല്‍ ഇപ്പോള്‍ സര്‍വീസിലില്ലാത്ത ഈ ഉദ്യോഗസ്ഥന്‍ മനപ്പുര്‍വം തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംശങ്ങള്‍ ബലപ്പെട്ടതോടെ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിച്ച് പരിശോധന നടത്തി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലും സംശയങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഇതോടെ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടുകയും, റിപോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കുകയും ചെയ്തു. കേസിന്റെ വിചാരണാ സമയത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മൊഴി നല്‍കിയിരുന്നതായും അദ്ദേഹം പറയുന്നു.

 

പലതവണ കൊല്ലാന്‍ ശ്രമിച്ചു; എന്നിട്ടും ഞാന്‍ പിടിച്ചുനിന്നത് ഇന്നത്തേക്ക് വേണ്ടിയാണ്: പ്രഭാവതിയമ്മ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍