UPDATES

ട്രെന്‍ഡിങ്ങ്

‘ജോസ് കെ മാണി കാണിച്ചത് ഫ്രോഡ് പരിപാടി’; ചിഹ്നം സംബന്ധിച്ച തർക്കത്തിൽ രൂക്ഷ വിമർശനവുമായി പി ജെ ജോസഫ്

ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രിയില്‍ ഒപ്പുവെക്കില്ല.

യു.ഡി.എഫ് സ്ഥാനാര്‍ഥിയായതിനാല്‍ ജോസ് ടോമിനെ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കുമ്പോഴും സ്ഥാനാർത്ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി പി.ജെ.ജോസഫ് കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാനായ പി.ജെ.ജോസഫ് പിന്തുണയ്ക്കാത്തതിനാല്‍ തന്നെ പാര്‍ട്ടി ചിഹ്നവും ലഭിക്കില്ല. ഇതോടെ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്രനായി മത്സരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും മാതൃഭൂമി റിപ്പോർട്ട് പറയുന്നു.

അതേസമയം, ചിഹ്നം സംബന്ധിച്ച വിഷയത്തിൽ ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കാനും പിജെ ജോസഫ് തയ്യാറായി. ചിഹ്നം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് ഫ്രോഡ് പരിപാടിയാണെന്നായിരുന്നു പരാമർശം. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രിയില്‍ ഒപ്പുവെക്കില്ല. കെ.എം മാണിയാണ് ചിഹ്നമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ചിഹ്നം ചോദിച്ചിട്ടില്ല, അതുകൊണ്ട് തന്നെ രണ്ടില ചിഹ്നം ആവശ്യമില്ല. പാര്‍ട്ടിയുടെ ആളായല്ല യുഡിഎഫ് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പോകും സഹകരിക്കും പി.ജെ ജോസഫ് വ്യക്തക്കുന്നു.

ജോസഫിന് മേല്‍ സമ്മര്‍ദം ചെലുത്തി ചിഹ്നം അനുവദിപ്പിക്കാനുള്ള നീക്കം യുഡിഎഫ് ക്യാപിൽ നടക്കുന്നുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ യുഡിഎഫ് സ്വതന്ത്രന്‍ എന്നതരത്തിലും പാർട്ടി സ്ഥാനാർത്ഥി എന്ന നിലയിലും പത്രിക സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പി.ജെ ജോസഫാണ് ചിഹ്നം അനുവദിച്ച് കത്ത് നല്‍കേണ്ടത് എന്ന് വന്നാല്‍ സ്ഥാനാര്‍ഥിത്വം പ്രതിസന്ധിയിലാകും. ഈ സാഹചര്യം നേരിടാനാണ് നീക്കം.

എന്നാൽ, രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കില്ലെന്ന നിലപാടിൽ പി ജെ ജോസഫ് ഉറപ്പിച്ച് പറഞ്ഞതോടെ അദ്ദേഹത്തിന് കീഴടങ്ങി ചിഹ്നം വാങ്ങേണ്ടെന്ന നിലപാടിലാണ് ജോസ് വിഭാഗമെന്നും റിപ്പോർട്ട് പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍