UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി സി ജോർജ്ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്ന് യുഡിഎഫ് യോഗം: സീറ്റ് വിഭജനത്തില്‍ ഘടക കക്ഷികളുമായി ഉഭയകക്ഷി ചർച്ച

യുഡിഎഫിൽ ചേരാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കിയ ജനപക്ഷം നേതാവ് പി സി ജോർജ്ജിന്റെ അപേക്ഷപോലും പരിഗണിക്കേണ്ടതില്ലെന്ന് യുഡിഎഫ് യോഗം. ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചേർന്ന മുന്നണിയോ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍. അതിനിടെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി അധികമായി കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നാണ് പിജെ ജോസഫിന്റെ നിലപാട്. എന്നാൽ ഇടുക്കി സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും ആവശ്യപ്പെടുന്നു.

എന്നാൽ മുസ്ലിം ലീഗന്‍റെയും കേരളാ കോണ്‍ഗ്രസിന്‍റെയും എതിർപ്പാണ് പിസി ജോർജിന് തിരിച്ചടിയായത്. പിസി ജോർജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്നെയിരുന്നു ഇവരുടെ നിലപാട്. സീറ്റ് വിഭജനത്തില്‍ ഘടക കക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തും. യുഡിഎഫ് വീരേന്ദ്രകുമാറിനു ഒപ്പം പോകാത്ത ജനതാദൾ വിഭാഗത്തെ യുഡിഎഫിന്റെ പ്രത്യേക ക്ഷണിതാക്കളായി നിലനിർത്തും. കൂടുതൽ പാർട്ടികളെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിന് ബെന്നി ബഹനാൻ അധ്യക്ഷനായി സമിതിയെയും യോഗം നിയോഗിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍