UPDATES

കാശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വിഭാഗം മേധാവി

മനുഷ്യാവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ഉറപ്പുവരുത്താൻ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സർക്കാരുകളോട് ആവശ്യപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജമ്മു കാശ്മീലെയും നിയന്ത്രണ രേഖയ്ക്ക് ഇരുവശവുമുള്ള ജനങ്ങളുടെയും ജീവിതത്തിലും ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം. 370ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് 42 മത് യുഎൻ മനുഷ്യാവകാശ കമ്മീഷൻ കൗൺസിൽ യോഗത്തിലായിരുന്നു ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റിന്റെ പരാമർശം. നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള സ്ഥിതിഗതികളും അദ്ദേഹം പരാമർശിക്കുന്നു. കാശ്മീരിൽ നടപ്പാക്കിയിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നും ബാച്ച്ലറ്റ് ആവശ്യപ്പെട്ടു.

കശ്മീരിനെ സംബന്ധിച്ച്, നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തുമുള്ള മനുഷ്യാവകാശ അവസ്ഥകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ തന്റെ ഓഫീസിന് ലഭിക്കുന്നുണ്ട്. കശ്മീരികളുടെ മനുഷ്യാവകാശങ്ങളിൽ ഇന്ത്യാ ഗവൺമെന്റിന്റെ സമീപകാല നടപടികളാണ് ഇതിൽ പ്രധാനം. ഇൻറർനെറ്റ് ആശയവിനിമയത്തിനും സമാധാനപരമായ സമ്മേളനത്തിനുമുള്ള നിയന്ത്രണങ്ങൾ, പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പ്രവർത്തകരും തങ്കലിക്കാപ്പെട്ടതായും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത്തരം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കുറച്ച് കശ്മീരികളുടെ അവകാശങ്ങളെ മാനിക്കണമെന്നും മനുഷ്യാവകാശ ഹൈക്കമ്മീഷണർ യോഗത്തിൽ അഭ്യർത്ഥിച്ചതായി എൻഡിടിവി റിപ്പോർട്ട് പറയുന്നു.

അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുന്നതിനു നിലവിലെ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ താന്‍ ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കശ്മീരികലെ വിഷയങ്ങൾ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോൾ പ്രദേശവാസികളുടെ വികാരം മാനിക്കണമെന്നും അവരെ ഇതിന്റെ ഭാഗമാക്കണമെന്നും ബാച്ചലെറ്റ് ആവശ്യപ്പെട്ടു.

അതേസമയം, മനുഷ്യാവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ഉറപ്പുവരുത്താൻ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സർക്കാരുകളോട് ആവശ്യപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍