UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ച്‌ തവണ ശ്രമിച്ചിട്ടും സൈന്യത്തില്‍ ചേരാന്‍ കഴിഞ്ഞില്ല: ഫേസ്ബുക്ക് ലൈവില്‍ ജീവനൊടുക്കി യുവാവ്

ബുധനാഴ്ച രാവിലെയായിരുന്നു 1.09 മിനിറ്റ് നീണ്ടു നിന്ന ഫേസ് ബുക്ക് ലൈവില്‍ യുവാവ് ആത്മഹത്യ വിവരം പുറത്തു വിട്ടത്. 2,750 പേര്‍ വീഡിയോ കണ്ടെങ്കിലും ആരും കുടുംബത്തെയൊ ബന്ധപ്പെട്ടവരെയോ വിവരം ആറിയിച്ചില്ല.

സൈന്യത്തില്‍ ചേരാനുള്ള പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനം നൊന്ത് 24 കാരന്‍ ആത്മഹത്യചെയ്തു. ഫേസ്ബുക്ക് ലൈവിലെത്തി ജിവനൊടക്കുകയാണെന്ന് അറിയിച്ചായിരുന്നു ആഗ്ര സ്വദേശിയായ മുന്ന കുമാര്‍ എന്ന ബി എസ് സി ബിരുദധാരി ആത്മഹത്യചെയ്തത്‌. ബുധനാഴ്ച രാവിലെയായിരുന്നു 1.09 മിനിറ്റ് നീണ്ടു നിന്ന ഫേസ് ബുക്ക് ലൈവില്‍ യുവാവ് ആത്മഹത്യ വിവരം പുറത്തു വിട്ടത്. 2,750 പേര്‍ വീഡിയോ കണ്ടെങ്കിലും ആരും കുടുംബത്തെയൊ ബന്ധപ്പെട്ടവരെയോ വിവരം ആറിയിച്ചില്ല.

യുവാവിന്റെ മുറിയില്‍ നിന്നും ആറുപേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സൈനിക പ്രവേശന പരീക്ഷയില്‍ വിജയിക്കാന്‍ കഴിയാത്തിലാണ് നിരാശനാണെന്നും, രക്ഷിതാക്കളെ താന്‍ നിരാശനാക്കിയെന്നും പറയുന്നതാണ് കുറിപ്പ്.

കഴിഞ്ഞ അഞ്ചു തവണയായി മുന്ന സൈനിക പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ഭഗത് സിങ്ങിന്റെ കടുത്ത ആരാധകനായിരുന്ന മുന്നുയുടെ സ്വപ്‌നമായിരുന്നു സൈനിക സേവനമെന്ന് സഹോദരന്‍ പറയുന്നു. ആത്മഹത്യക്ക് മണിക്കൂറുകള്‍ മുന്‍പുപോലും കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്ന യുവാവ് ഇത് സംബന്ധിച്ച യാതൊരു വിവരങ്ങളും നല്‍കിയിരുന്നില്ലെന്നും സഹോദരന്‍ പറയുന്നു. ആഗ്രയില്‍ ഡ്രൈവറായി ജോലിനോക്കുന്ന മുന്നാ കുമാറിന്റെ പിതാവ് പ്രഭു പ്രസാദ് നിരാശബാധിച്ചിരുന്ന മകന്റെ തിരിച്ചുവരവിനായി അടുത്തിടെ ഒരു പലചരക്ക് കടയും തയ്യാറാക്കി നല്‍കിയിരുന്നു. യുവാവിന്റെ മൃതദേഹം പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍