UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജീവനക്കാരുടെ അനധികൃത അവധിക്കെതിരെ ആരോഗ്യവകുപ്പ്; കർശന നടപടിക്ക് മന്ത്രിയുടെ നിർദേശം

ജനുവരി 16ന് ശേഷവും അനധികൃതാവധിയില്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

ജീവനക്കാരുടെ അനധികൃത അവധി ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ആരോഗ്യ വകുപ്പ്. സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുളള എല്ലാ ആരോഗ്യവകുപ്പ് ജീവനക്കാരും 2019 ജനുവരി 16ന് മുമ്പായി സര്‍വീസില്‍ പുനപ്രവേശിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കുലറും പുറത്തിറക്കി.

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർ അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കര്‍ശന നടപടി എടുക്കാനാണ് മന്ത്രി കെ.കെ. ശൈലജയുടെ നിർദേശം. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ അടുത്തിടെ പുറത്താക്കിയ നടപടിക്ക് പിറകെയാണ് നിലപാട് കടുപ്പിച്ചുകൊണ്ടുള്ള പുതിയ സർക്കുലർ.

ജനുവരി 16ന് ശേഷവും അനധികൃതാവധിയില്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. അനധികൃതാവധിയില്‍ തുടരുന്നവരെ സംബന്ധിച്ച വിശദാംശങ്ങള്‍ തസ്തിക തിരിച്ചുള്ള സ്ഥാപനമേധാവികള്‍/ ജില്ലാമേധാവികള്‍/ നിയമനാധികാരികള്‍ എന്നിവർ ഡിസംബര്‍ 31 ന് മുൻപ് സമർപ്പിക്കണം. ഇതിന്റെയടിസ്ഥാത്തിലായിരിക്കും നടപടികള്‍. തിരികെ ജോലിയിൽ പ്രവേശിക്കാൻ ജനുവരി 15ന് മുമ്പ് സന്നദ്ധത അറിയിക്കുന്നവര്‍ക്ക് അതാതു വകുപ്പ് മേധാവികള്‍/നിയമനാധികാരികള്‍ നിയമനം നൽകും. ബോണ്ട് വ്യവസ്ഥകള്‍ ഉള്‍പ്പെടെയുളള വ്യവസ്ഥകള്‍ക്കും അച്ചടക്കനടപടികളുടെ തീര്‍പ്പിനും വിധേയമായിട്ടായിരിക്കും നിയമനം. ഇത്തരം നടപടികൾ സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും നിർ‌ദേശം വ്യക്തമാക്കുന്നു.

ഇരുപത് ദിവസമായിട്ടും ആരും ചര്‍ച്ചക്ക് വിളിച്ചിട്ടില്ല, അങ്ങോട്ട് വിളിച്ചപ്പോള്‍ ശകാരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍