UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആള്‍കൂട്ടക്കൊലപാതകം: ജാമ്യം ലഭിച്ച പ്രതികള്‍ക്ക് കേന്ദ്ര മന്ത്രിയുടെ സ്വീകരണം

പ്രതികള്‍ക്ക് മന്ത്രി പൂമാല അണിയിക്കുകയും മധുരം നല്‍കുകയും ചെയ്തു. രാംഗഢിലെ ബിജെപി നേതൃത്വമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ബീഫ് കടത്തിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഢിലുണ്ടായ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികള്‍ക്ക് കേന്ദ്രമന്ത്രിയുടെ സന്നിധ്യത്തില്‍ സ്വീകരണം. ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കിയ 8 പ്രതികള്‍ക്കാണ് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. പ്രതികള്‍ക്ക് മന്ത്രി പൂമാല അണിയിക്കുകയും മധുരം നല്‍കുകയും ചെയ്തു. രാംഗഢിലെ ബിജെപി നേതൃത്വമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

2017 ജൂണ്‍ 29 നായിരുന്നു മാട്ടിറച്ചി കടത്തിയെന്നാരോപിച്ച് അലിമുദ്ദീന്‍ അന്‍സാരി എന്ന വ്യക്തിയെ ഒരു സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിലെ എട്ടുപേര്‍ക്കാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്.

ചടങ്ങിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സംഭവം വാര്‍ത്താ പ്രാധാന്യം നേടുകയായിരുന്നു. കേന്ദ്ര മന്ത്രി ഉള്‍പ്പെട്ട ബിജെപി നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധവും വ്യാപകമാണ്. അതിനിടെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട അലീമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ മറിയം കാത്തൂന്‍ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍