UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വാലില്ലാ കുരങ്ങന്റെ മകനല്ല’ പരിണാമ സിദ്ധാന്തത്തെ തള്ളി കേന്ദ്രമന്ത്രി

പുതിയൊരു വിദ്യാഭ്യാസ സംവിധാനത്തിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിവരികയാണ്. നമ്മുടെ പൂര്‍വികര്‍ കുരങ്ങന്‍മാരാണെന്ന് കുട്ടികളെ പഠിപ്പിക്കതില്‍ നിന്നും മാറിചിന്തിക്കണമെന്നും സത്യപാല്‍ സിങ് വ്യക്തമാക്കി

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ തള്ളിപ്പറഞ്ഞ് വീണ്ടും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി സത്യപാല്‍ സിങ്. തന്നെ ഒരു കുരങ്ങന്റെ മകനായി കണക്കാക്കാനാവില്ലെന്നായിരുന്നു സത്യപാല്‍ സിങ്ങിന്റെ പ്രസ്താവന. പരിണാമ സിദ്ധാന്തം വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കണമെന്ന മന്ത്രിയുടെ മുന്‍ പ്രതികരണം കഴിഞ്ഞ ജനുവരിയില്‍ വിവാദമായതിന് പിറകെയാണ് പുതിയ പ്രസ്താവന. സിദ്ധാന്തത്തിന് ശാസ്ത്രീയ അടിത്തറയല്ലന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുംബൈയിലെ നെഹ്‌റു മെമോറിയല്‍ മ്യൂസിയത്തില്‍ നടന്ന പുതിയ ഇന്ത്യയുടെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ പ്രകാശ ചടങ്ങിനിടെയാരുന്നു മന്ത്രിയുടെ പുതിയ പ്രതികരണം. കഴിഞ്ഞ ജനുവരിയില്‍ താന്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. അത് തമാശയായിരുന്നില്ല, ശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു താന്‍, വിഷയത്തില്‍ പിഎച്ച്ഡി ഉള്ളയാളാണ് എന്നിരുന്നാലും അന്നത്തെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നാതായും അദ്ദേഹം വ്യക്തമാക്കി. തന്നെ വിമര്‍ശിക്കുന്നവരുണ്ടാവും, പക്ഷേ തന്നെ പിന്തുയ്ക്കാന്‍ ഒരുപാട് പേരെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയൊരു വിദ്യാഭ്യാസ സംവിധാനത്തിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിവരികയാണ്. നമ്മുടെ പൂര്‍വികര്‍ കുരങ്ങന്‍മാരാണെന്ന് കുട്ടികളെ പഠിപ്പിക്കതില്‍ നിന്നും മാറിചിന്തിക്കണമെന്നും ഉത്തര്‍ പ്രദേശിലെ ഭാഗ്പത്തില്‍ നിന്നുമുള്ള ബിജെപി എംപിയായ സത്യപാല്‍ സിങ് ചടങ്ങില്‍ വ്യക്തമാക്കി. ഇത്തരം സിദ്ധാന്തങ്ങള്‍ പഠിക്കുന്നതിലുടെ കുട്ടികള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ മനസിലാക്കാതെ പോവുകയാണ്. പാഠപുസ്തകത്തിലെ ഉള്ളടക്കത്തെ രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കുന്നില്ല. കാരണം തന്നെ പോലെ വിദ്യാസമ്പന്നരായ പൊതുപ്രവര്‍ത്തകര്‍ കുറവാണെന്നും, തന്റെ യോഗ്യതകളില്‍ അഭിമാനിക്കുന്നതായും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങള്‍ എന്തു പറയുമെന്ന് ഭയപ്പെടുന്നവരാണ് പലരും. എന്നാല്‍ തന്റെ വാദം ശരിയായിരുന്നെന്ന് വരും കാലത്ത് വ്യക്തമാവുമെന്നും അദ്ദേഹം പറയുന്നു.

ജനുവരിയില്‍ നടത്തിയ മുന്‍ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ച് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അടക്കം ശക്തമായി രംഗത്തു വന്നിട്ടും നിലപാട് മാറ്റാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പുതിയ പ്രതികരണം. ശാസ്ത്രീയ സിദ്ധാങ്ങളെ തള്ളിപ്പറയുന്ന പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നായിരുന്നു പ്രകാശ് ജാവദേക്കറുടെ മുന്നറിയിപ്പ്.

 

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റ്, കുരങ്ങ് മനുഷ്യനാകുന്നത് ആരും കണ്ടിട്ടില്ല: കേന്ദ്ര മന്ത്രി സത്യപാല്‍ സിംഗ്

അമിത് ഷായ്ക്ക് ഒരു ചുക്കുമറിയില്ല കേരളത്തിലെ ബിജെപിയെക്കുറിച്ച്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍