UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിൽ ലോക റിക്കോർഡിലേക്ക്?

ലോക റിക്കോർഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകൾ, വീഡിയോകൾ എന്നിവ തത്സമയം പകർത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങളെ നിയോഗിച്ചു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജനുവരി ഒന്നിന്‌ നവോത്ഥാന മൂല്യ സംരംക്ഷണ സമിതിയും എൽഡിഎഫും സംയുക്തമായി സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ‌  സംഘടിപ്പിക്കുന്ന വനിതാ മതിൽ ലോക റിക്കോർഡിനായി പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറം വനിതാമതിൽ നിരീക്ഷിക്കും.

ലോക റിക്കോർഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകൾ, വീഡിയോകൾ എന്നിവ തത്സമയം പകർത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങളെ നിയോഗിച്ചു. ഓരോ ജില്ലകളിലും ജൂറി അംഗങ്ങളെ സഹായിക്കുന്നതിന് 20 പേരടങ്ങുന്ന കോർഡിനേഷൻ കമ്മിറ്റി ഉണ്ടാകും. അന്താരാഷ്ട്രാ ജൂറി ചെയർമാൻ ഗിന്നസ് ഡോ. സുനിൽ ജോസഫാണ് ഇവരെ നിയമിച്ചിട്ടുള്ളത്. ഇതിന് പുറമെ കോർഡിനേറ്റിങ്ങ് റിപ്പോർട്ടർമാരെ ചുമതലപെടുത്തിയതായി മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനും ഗിന്നസ് & യുആർഎഫ് റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ ഡോ. ജോൺസൺ വി. ഇടിക്കുള അറിയിച്ചു. കാസർകോഡ് മുതൽ തിരുവനന്തപുരം വെള്ളയമ്പലം വരെ ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരത്തിലാണ് വനിതാ മതിൽ സൃഷ്ടിക്കുക. ജനുവരി 1ന് വൈകീട്ട് 3.45 ന് വനിതാ മതിലിന്റെ ട്രയൽ നടക്കും. 4 ന് വൻ വനിതാ മതിൽ സ്യഷ്ടിക്കും.

നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഏകദേശം 176 സംഘടനകൾക്ക് പുറമെ രാഷ്ട്രീയ സാമൂഹൃ സാംസ്കാരിക രംഗത്തെ നിരവധി സംഘടനകളും അണിചേരും. ജാതി മത ചിന്തകൾക്കതീതമായി കേരളത്തിലെ മഹാഭൂരിപക്ഷവും മതിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ നവോഥാന മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ, ജീർണതകൾക്കെതിരെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന  വനിതാ മതിൽ കേരള നവോഥാന ചരിത്രത്തിൽ നാഴികക്കല്ലാകും.

ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ നവോത്ഥാന നായകർ പിറന്ന മണ്ണാണ് കേരളം; വനിതാ മതിൽ നാഴികക്കല്ലായി മാറും: സ്വാമി അഗ്നിവേശ്

വനിതാ മതില്‍ എന്തിനെന്ന് പോലും അറിയാത്ത പ്രതിപക്ഷ നേതാവ് ചോദ്യങ്ങൾ ഉന്നയിക്കുന്നു: മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍